ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലമാണ് ഗർഭധാരണം. ശരീരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്ന സമയവും കൂടിയാണിത്. ഗർഭകാലത്ത് സ്ത്രീകൾക്ക് ശരിയായ പരിചരണം അനിവാര്യമാണ്. പ്രത്യേകിച്ച് വേനൽക്കാലത്ത് ഇത് വളരെ പ്രധാനമാണ്. വേനൽക്കാലത്ത് ഗർഭിണികൾക്ക് ചൂട് ചിലപ്പോൾ വളരേയേറെ അസ്വസ്ഥതയുണ്ടാക്കിയേക്കാം. ചൂടുകാലത്ത് ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
ശരീരത്തിലെ ജലാംശം നിലനിർത്തുക: ഗർഭിണികളിൽ പലപ്പോഴും ശരീരത്തിന്റെ താപനില വർദ്ധിക്കാറുണ്ട്. എന്നാൽ ശരീര താപനിലയിൽ സ്ഥിരത നിലനിർത്തുക എന്നത് വളരെ പ്രധാനം. ചൂടിനെ ചെറുക്കാൻ ഏറ്റവും നല്ല ശരീരത്തിലെ ജലാംശം നിലനിർത്തുക എന്നതാണ്. ശുദ്ധ ജലം, ജ്യൂസുകൾ എന്നിവ കുടിക്കുന്നതിലൂടെ ജലാംശം വർദ്ധിപ്പിക്കാൻ കഴിയും. ഉയർന്ന ജലാംശമുള്ള പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കുക.
തണുത്ത വെള്ളത്തിൽ കുളിക്കുക: വേനൽക്കാലത്ത് ഉയർന്ന താപനിലയെ ചെറുക്കാൻ കുളിക്കുന്നതിനേക്കാൾ മികച്ചതായി ഒന്നുമില്ല. രാവിലെയും രാത്രി കിടക്കുന്നതിന് തൊട്ടുമുമ്പും തണുത്ത വെള്ളത്തിൽ കുളിയ്ക്കുന്നത് കൂടുതൽ ഉന്മേഷം നൽകും.
ശരിയായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക: സുഖകരമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. വേനൽക്കാലത്ത് ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കണം. വിയർപ്പ് പുറത്തുവിടുന്നതും വിയർപ്പ് സംഭരിക്കാത്തതുമായ കോട്ടൺ തുണിത്തരങ്ങൾക്ക് മുൻഗണന നൽകണം. ശ്വസനവും ചലനവും സുഗമമാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
മിതമായ കായിക പ്രവർത്തനം: ഗർഭിണികൾക്ക് എപ്പോഴും മിതമായ കായിക പ്രവർത്തനം ആവശ്യമാണ്. വേനൽക്കാലത്ത് ശാരീരിക വ്യായാമങ്ങൾ മാറ്റിവെക്കരുത്. നിങ്ങളുടെ ഡോക്ടർ അല്ലെങ്കിൽ ഗൈനക്കോളജിസ്റ്റിന്റെ ഉപദേശത്തിനനുസരിച്ചുള്ള വ്യായാമ മുറകൾ സ്വീകരിക്കണം. ശരീരഭാരം നിയന്ത്രിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്ന വ്യായാമങ്ങൾ പരിശീലിക്കുക.
നടത്തം, നീന്തൽ എന്നിവയാണ് കൂടുതലായി ശുപാർശ ചെയ്യുന്നത്.
ഇടയ്ക്കിടെ ഭക്ഷണം കഴിക്കുക: വേനൽക്കാലത്ത് വൈകുന്നേരങ്ങളിൽ വളരെ വൈകി ഭക്ഷണം കഴിക്കരുത്. ലഘു ഭക്ഷണം കഴിക്കുക. പ്രഭാതഭക്ഷണം വളരെ പോഷകപ്രദമായിരിക്കണം. അഞ്ചുനേരം ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഈ അഞ്ച് നേരത്തെ ഭക്ഷണങ്ങളിൽ കുറഞ്ഞത് ഒന്നോ രണ്ടോ പഴങ്ങളും പച്ചക്കറികളും അടങ്ങിയിരിക്കണം.
ശാരീരികവും മാനസികവുമായ വിശ്രമം: ദിവസം ഒന്നോ രണ്ടോ തവണ ഉറങ്ങുക. ജനലുകൾ തുറന്നിടുകയും ശുദ്ധവായു മുറിയിലേക്ക് പ്രവേശിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക. നിങ്ങളെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന എല്ലാ കാര്യങ്ങളിൽ നിന്നും പൂർണ്ണമായി വിട്ടു നിൽക്കുന്നതാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക