ജി.വി. പ്രകാശും ഐശ്വര്യാ രാജേഷും അഭിനയിച്ച ഫാമിലി എന്റെർറ്റൈനർ ഡിയർ കേരളത്തിലെ തിയേറ്ററുകളിലും റിലീസായി മികച്ച പ്രതികരണങ്ങൾ കരസ്ഥമാക്കുന്നു. പ്രകാശ് കുമാര്‍ നായകനായ ഡിയറിന്റെ ഒടിടി റൈറ്റ്സ് നേടിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. ആനന്ദ് രവിചന്ദ്രൻ കഥയും സംവിധാനവും നിർവഹിച്ച ഈ ഫാമിലി ഡ്രാമ സവിശേഷവും രസകരവുമായ ആശയമാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്.
ഭാര്യയുടെ കൂർക്കംവലി പ്രശ്നം ദമ്പതികളുടെ ബന്ധത്തെ എങ്ങനെ ബാധിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. തമിഴിൽ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിനും തെലുഗിൽ അക്കിനേനി നാഗ ചൈതന്യയും വോയ്സ് ഓവർ ചെയ്ത ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബിൽ ട്രെൻഡിംഗിൽ ഒന്നാമതായിരുന്നു.
നട്ട്മെഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുൺ ത്രിപുരനേനി, അഭിഷേക് റമിസെട്ടി, ജി പൃഥ്വിരാജ് എന്നിവർ ചേർന്നാണ് ഡിയറിന്റെ നിർമ്മാണം നിർവഹിച്ചത്. ജിവി പ്രകാശ് കുമാർ സംഗീതം പകർന്നിരിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങൾ ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്. മലയാളത്തിൽ നട്ട്മഗ് പ്രൊഡക്ഷൻസ് അമലാ പോളിനെ നായികയാക്കി ഒരുക്കിയ ടീച്ചർ എന്ന ചിത്രത്തിന് ശേഷം നിർമ്മിച്ച ചിത്രമാണ് ഡിയർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക