താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ചരക്ക് വാഹനം കുടുങ്ങിയതിനെത്തുടർന്നാണ് ചുരത്തിൽ ഗതാഗത കുരുക്ക് രൂപപ്പെട്ടത്. ഗതാഗതക്കുരുക്ക് രൂപപ്പെട്ടതിനെ തുടർന്ന് ചിപ്പിലത്തോട് മുതൽ ലക്കിടി വരെ വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.
ഇന്ന് രാവിലെയാണ് താമരശ്ശേരി വ്യൂ പോയിന്റിനു സമീപം ചരക്ക് വാഹനം കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസ്സം രൂപപ്പെട്ടത്. ഗതാഗത തടസ്സം രൂപപ്പെട്ടതിനെ തുടർന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും സ്ഥലത്ത് എത്തുകയും ചെയ്തിട്ടുണ്ട്.
ശനി, ഞായർ ഉൾപ്പെടെയുള്ള പൊതു അവധി ദിവസങ്ങളിലും രണ്ടാം ശനിയോട് ചേർന്നു വരുന്ന വെള്ളിയാഴ്ചകളിലും വൈകിട്ട് മൂന്നു മണി മുതൽ 9 മണി വരെ ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഗതാഗത കുരുക്ക് രൂപപ്പെടുന്നതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ ആണ് നിയന്ത്രണം നിലവിൽ വന്നത് എങ്കിലും ഗതാഗതക്കുരുക്കിന് ഇതുവരെയും കുറവ് ഉണ്ടായിട്ടില്ല.
പോലീസിന്റെയും ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെയും നേതൃത്വത്തിൽ ഗതാഗതകുരുക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങൾ തുടർന്ന് വരികയാണ്. സംസ്ഥാനത്ത് അവധിക്കാലം ആരംഭിച്ചതോടെ താമരശ്ശേരി ചുരത്തിൽ വാഹനങ്ങളുടെ എണ്ണം വർധിച്ചതും ഗതാഗത കുരുക്ക് രൂക്ഷമാകുന്നതിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക