നിരവധി ആരോഗ്യ ഗുണങ്ങളുള്ള കേരളത്തിൽ ധാരാളം ലഭിക്കുന്നതുമായ ഒരു പഴമാണ് പാഷൻഫ്രൂട്ട്. ധാരാളം ആന്റി ഓക്സിഡന്റുകള്‍, ഫൈബര്‍, വിറ്റാമിനുകള്‍ തുടങ്ങിയവ ഉള്ള പാഷൻഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവയാൽ സമ്പന്നമായ പാഷൻഫ്രൂട്ട് പതിവായി കഴിക്കുന്നത് ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വളരെ നല്ലതാണ്.
രണ്ട്…
ഗ്ലൈസെമിക് ഇൻഡക്സ് കുറവായ, നാരുകൾ ധാരാളമായുള്ള പാഷൻഫ്രൂട്ട് പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന മികച്ച ഫ്രൂട്ടാണ്.
മൂന്ന്…
കലോറി കൂട്ടാതെ തന്നെ വയർ നിറഞ്ഞതായി തോന്നിക്കുന്ന ‘പെക്റ്റിൻ’ എന്നയിനം നാരും പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. നാരുകള്‍ അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാനും നല്ലതാണ്.
നാല്…
ധാരാളം പൊട്ടാസ്യം അടങ്ങിയതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പാഷൻഫ്രൂട്ട് സഹായിക്കുന്നു. ഒപ്പം കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പാഷൻഫ്രൂട്ട് സഹായിക്കും.
അഞ്ച്…
നാരുകൾ ധാരാളമുള്ള പാഷൻഫ്രൂട്ട് ദഹനത്തിനും നല്ലതാണ്. മലബന്ധം തടയാനും പാഷന് ഫ്രൂട്ട് ഡയറ്റില്‍ ഉൾപ്പെടുത്തുന്നത് സഹായിക്കും.
ആറ്…
മഗ്നീഷ്യം, കാത്സ്യം, അയേൺ, ഫോസ്ഫറസ് എന്നിവയെല്ലാം പാഷന്‍ഫ്രൂട്ടില്‍ ഉൾപ്പെടുന്നു. അതിനാല്‍ ഇവ എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക