പ്രധാനമന്ത്രി നരേന്ദ്രമോദി അച്ഛന്റെയും സഹോദരന്റെയും സ്ഥാനത്ത് സ്നേഹിക്കാൻ തോന്നുന്നയാളാണ് എന്ന് പത്മജ വേണുഗോപാൽ. കോട്ടയത്ത് എൻഡിഎ സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവേയാണ് പത്മജ നരേന്ദ്രമോദി അച്ഛന്റെയോ സഹോദരന്റെയോ സ്ഥാനത്ത് സ്നേഹിക്കാൻ തോന്നുന്നയാളാണ് എന്ന് പറഞ്ഞത്.
എൻഡിഎ സ്ഥാനാർത്ഥിയായി കോട്ടയം ലോക്സഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത് തുഷാർ വെള്ളാപ്പള്ളിയാണ്. തുഷാർ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പത്മജ. താൻ എന്തുകൊണ്ട് ബിജെപിയിൽ ചേർന്നു എന്നതിന്റെ ഒരു ഉത്തരമാണ് നരേന്ദ്രമോദി എന്നും അദ്ദേഹത്തിന് കുടുംബം ഇല്ല എന്ന് പറയുമെങ്കിലും ഭാരതമാണ് അദ്ദേഹത്തിന്റെ കുടുംബം എന്നും പത്മജ പറഞ്ഞു.
അച്ഛന്റെയും മുതിർന്ന സഹോദരന്റെയും സ്ഥാനത്ത് അദ്ദേഹത്തെ സ്നേഹിക്കാൻ നമ്മൾക്ക് തോന്നുമെന്നും പത്മജ പറഞ്ഞു. അടുത്തിടെയാണ് കോൺഗ്രസിൽ നിന്നും രാജിവെച്ച് പത്മജ വേണു ഗോപാൽ ബിജെപി അംഗത്വം സ്വീകരിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടികളിലും നിറസാന്നിധ്യമാണ് പത്മജ വേണുഗോപാൽ. ആകെ 7 ഘട്ടമായി നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ടത്തിലാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രിൽ 26നാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക