സംസ്ഥാനത്ത് സ്വർണ്ണ വില വർദ്ധിച്ചു കൊണ്ടേയിരിക്കുകയാണ്. ഇന്നും സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 55 രൂപ കൂടി വർദ്ധിച്ചതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 6,705 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് 440 രൂപയാണ് വർദ്ധിച്ചത്.
ഇതോടെ ഒരു പവൻ സ്വർണ്ണ വില 53,640 രൂപയും ആയി. സംസ്ഥാനത്ത് ഇപ്പോഴത്തെ സ്വർണ്ണ വില വർദ്ധനവിന് കാരണമായിരിക്കുന്നത് ഇറാൻ- ഇസ്രായേൽ യുദ്ധ ഭീതിയാണ് എന്നാണ് വിവരം. അന്താരാഷ്ട്ര സ്വർണ്ണ വിലയിൽ 80 ഡോളറിന്റെ കുറവ് ശനിയാഴ്ച രേഖപ്പെടുത്തിയിരുന്നു.
2,356 ഡോളറാണ് അന്താരാഷ്ട്ര സ്വർണ്ണ വില. 83.43 ആണ് രൂപയുടെ വിനിമയ നിരക്ക്. സ്വർണ്ണ വിലയിൽ സർവകാല റെക്കോർഡ് രേഖപ്പെടുത്തിയത് കഴിഞ്ഞ ഏപ്രിൽ 12 നാണ്. അന്ന് സ്വർണ്ണത്തിന് ഗ്രാമിന് 6,720 രൂപയും പവന് 53,760 രൂപയും രേഖപ്പെടുത്തിയിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണ്ണ വിലയാണ് അന്ന് രേഖപ്പെടുത്തിയത്. സ്വർണ്ണ വില ദിനം പ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സാധാരണക്കാരന് വിവാഹ ആവശ്യങ്ങൾക്കും മറ്റും സ്വർണ്ണം വാങ്ങുന്നത് പോക്കറ്റ് കാലിയാക്കുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക