ഹനുമാൻ എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധയാകർഷിച്ച നടൻ തേജ സജ്ജയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘മിറൈ’ എന്ന പാൻ ഇന്ത്യൻ ചിത്രത്തിലാണ് തേജ സജ്ജ നായകനായി എത്തുന്നത്. ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്.
കാര്‍ത്തിക് ഗട്ടംനേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് മണിബാബു കരണമാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത്ത് കുമാർ കൊല്ലി, സഹനിർമ്മാതാവ് വിവേക് കുച്ചിഭോട്ല, ക്രിയേറ്റീവ് പ്രൊഡ്യൂസർ കൃതി പ്രസാദ്, കലാസംവിധാനം ശ്രീ നാഗേന്ദ്ര തങ്കാല, ഡിജിറ്റൽ മാർക്കറ്റിംഗ് ഹാഷ്ടാഗ് മീഡിയ, പിആർഒ ശബരി.
ഈ വർഷത്തെ സർപ്രൈസ് ഹിറ്റായിരുന്നു തേജ സജ്ജ നായകനായ ഹനുമാൻ. ചിത്രം ആഗോള ബോക്സോഫീസിൽ 300 കോടിയാണ് നേടിയത്. ‘കല്‍ക്കി’, ‘സോംബി റെഡ്ഡി’ ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് തേജ സജ്ജ നായകനായ ഹനുമാൻ ഒരുക്കിയ പ്രശാന്ത് വര്‍മ.
തെലുങ്കിലെ യുവ നായകൻമാരില് ശ്രദ്ധേയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജയുടേതായി ഹനുമാന് മുമ്പെത്തിയ ചിത്രം ‘അത്ഭുത’മാണ്. ‘സൂര്യ’ എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ തേജ സജ്ജ വേഷമിട്ടത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറില് പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക