രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ‘ഗോളം’ മെയ് 24ന് പ്രദർശനത്തിനെത്തുന്നു. ‘ഗോളം’ നവാഗതനായ സംജാദ് ആണ് സംവിധാനം ചെയ്യുന്നത്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ, സജീവ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സസ്പെൻസ് മിസ്റ്ററി ത്രില്ലറായി ഒരുങ്ങുന്ന ഒരു ചിത്രമാണിത്. മൈക്ക്, ഖൽബ് എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗോളത്തിൽ സിദ്ദിഖ്, അലൻസിയർ, ചിന്നു ചാന്ദിനി തുടങ്ങിയവർക്കൊപ്പം പതിനേഴോളം പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. പ്രവീൺ വിശ്വനാഥും സംജാദും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വിജയ് ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ. നിമിഷ് താനൂർ ഗോളത്തിനായി കലാസംവിധാനം ഒരുക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഉദയ് രാമചന്ദ്രൻ, സംഗീതം- എബി സാൽവിൻ തോമസ്, ഗാനരചന- വിനായക് ശശികുമാർ, എഡിറ്റർ- മഹേഷ് ബുവനേന്ദ്, പ്രൊഡക്ഷൻ കൺട്രോളർ- ജിനു പി കെ.
കാസ്റ്റിംഗ് ഡയറക്ടർ- ആക്ടർ ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടർ- പ്രതീഷ് കൃഷ്ണ, മേക്കപ്പ്- രഞ്ജിത്ത് മണാലിപറമ്പിൽ, സ്റ്റിൽസ്- ജസ്റ്റിൻ വർഗീസ്, ശബ്ദമിശ്രണം- വിഷ്ണു ഗോവിന്ദ്, പരസ്യകല- യെല്ലോ ടൂത്ത്സ്, ടിവിറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക