വേനൽക്കാലമാകുമ്പോഴും ചൂട് കൂടുമ്പോഴും അമിത ദാഹം അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നാൽ, ഏത് സമയത്തും ദാഹം തോന്നുന്നത് പ്രശ്നമാണ്. ഇത്തരത്തിൽ അമിത ദാഹം അനുഭവപ്പെടുന്നതിനെ പോളിഡിപ്സിയ എന്ന ആരോഗ്യപ്രശ്നത്തെയാണ് സൂചിപ്പിക്കുന്നത്. പോളിഡിപ്സിയ എന്നറിയപ്പെടുന്ന അമിത ദാഹം ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത ഒരു രോഗലക്ഷണമാണ്. പ്രത്യേകിച്ച് ചെറുപ്പക്കാരിലാണ് ഇത് കാണപ്പെടുന്നത്.
അമിത ദാഹത്തിന് പിന്നിൽ വിവിധ കാരണങ്ങളുണ്ടാകാമെങ്കിലും, പ്രീ ഡയബറ്റിസ് പോലുള്ള ഒരു അടിസ്ഥാന പ്രശ്നത്തെയാകാം ഇത് സൂചിപ്പിക്കുന്നത്. പ്രീ ഡയബറ്റിസിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് ദാഹം എന്ന് ഡോക്ടർമാർ പറയുന്നു.
ദാഹത്തിനൊപ്പം കടുത്ത വിശപ്പും അനുഭവപ്പെട്ടേക്കാം. രോഗിക്ക് അമിതമായ ദാഹമുണ്ടെങ്കിൽ അതിനു പിന്നിലുള്ള കാരണം പ്രീ ഡയബെറ്റിക്സ് ആയിരിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിക്കാം.
ഒരു വ്യക്തിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്ന അവസ്ഥയാണ് പ്രീ ഡയബറ്റിസ്. എന്നാൽ, ഇത് പ്രമേഹമായിരിക്കില്ല. പ്രമേഹബാധിതരിൽ കാണുമ്പോലെയുള്ള പ്രകടമായ ലക്ഷണങ്ങളൊന്നും ഇവരിൽ കാണാറില്ല. പ്രീ ഡയബറ്റിസിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുമ്പോൾ, മൂത്രത്തിലൂടെ അധിക പഞ്ചസാര നീക്കം ചെയ്യാൻ ശരീരം ശ്രമിക്കുന്നു. ഇത് ഒരേസമയം ശരീരത്തിലെ ജലനഷ്ടത്തിലേക്ക് നയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക