ഹനുമാൻ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം തേജ സജ്ജ എത്തുന്ന ചിത്രമായ ‘മിറൈ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. അടുത്ത വർഷം ഏപ്രിൽ 18-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് ഇക്കാര്യം പങ്കുവച്ചത്. കാർത്തിക് ഗട്ടംനേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കഴിഞ്ഞ 18-നായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. തെലുങ്ക് പ്രൊഡക്ഷൻ ഹൗസായ പീപ്പിൾ മീഡിയ ഫാക്ടറിയാണ് ചിത്രം നിർമിക്കുന്നത്. ‘സീക്രട്ട് 9’ എന്നറിയപ്പെടുന്ന അശോക രാജാവിന്റെ യുദ്ധവിമാനത്തെ ചുറ്റിപ്പറ്റിയുള്ളതാണ് ചിത്രത്തിന്റെ പ്രമേയം. മൗര്യ രാജവംശത്തിലെ അശോക രാജാവിന്റെ ജീവിത യാഥാർത്ഥ്യത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. മണി ബാബുവാണ് തിരക്കഥ നിർവഹിക്കുന്നത്.
വമ്പൻ ഹിറ്റ് സമ്മാനിച്ച ചിത്രമാണ് തേജ സജ്ജ നായകനായ ഹനുമാൻ. ആഗോളതലത്തിൽ 300 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. കല്‍ക്കി, സോംബി റെഡ്ഡി എന്നീ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രശാന്ത് വർമയായിരുന്നു ഹനുമാന്റെ സംവിധായകൻ. ഈ വർഷത്തെ സർപ്രൈസ് ഹിറ്റായിരുന്നു ഹനുമാൻ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത്ത് കുമാർ കൊല്ലി, സഹനിർമാതാവ് വിവേക് ക്രിയേറ്റീവ് പ്രൊഡ്യൂസർ കൃതി പ്രസാദ്, കലാസംവിധാനം ശ്രീ നാഗേന്ദ്ര, ഡിജിറ്റൽ മാർക്കറ്റിംഗ് ഹാഷ്ടാഗ് മീഡിയ, പിആർഒ ശബരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക