അമൃത്സർ: വാക്കുതർക്കത്തിന് ഒടുവിൽ 6 മാസം ഗർഭിണിയായ ഭാര്യയെ കെട്ടിയിട്ടതിന് ശേഷം തീകൊളുത്തി കൊലപ്പെടുത്തി. ആറ് മാസം ഗർഭിണിയായ പിങ്കി (23) എന്ന യുവതിയെയാണ് ആണ് ഭർത്താവ് കട്ടിലിൽ കെട്ടിയിട്ട് ക്രൂരമായി കൊലപ്പെടുത്തിയത്. പഞ്ചാബിലെ അമൃത്സർ ജില്ലയിലെ ബുലെഡ് നംഗർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. പിങ്കിയുടെ വയറ്റിൽ ഇരട്ടക്കുട്ടികളാണെന്നാണ് നിഗമനം. ഇവർ തമ്മിൽ സ്ഥിരമായി കലഹിക്കാറുണ്ടെന്നും,ബന്ധുക്കൾ വെളിപ്പെടുത്തുന്നു. വെള്ളിയാഴ്ച നടന്ന തർക്കത്തിന് പിന്നാലെ ഭർത്താവ് സുഖ്ദേവ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
ക്രൂര കൊലപാതകം ഗ്രാമത്തിലെ പ്രാദേശിക സമൂഹത്തിൽ ഒന്നാകെ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ സുഖ്ദേവ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തിരച്ചിൽ തുടങ്ങിയതായ പൊലീസ് അറിയിച്ചു. കൊലപാതക വിവരം അറിഞ്ഞതിന് പിന്നാലെ ദേശീയ വനിതാ കമ്മീഷൻ സംഭവത്തിൽ ശക്തമായി അപലപിക്കുകയും കുറ്റവാളിയെ അറസ്റ്റ് ചെയ്യാൻ പഞ്ചാബ് പൊലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ഗൗരവ് യാദവിനോട് ആവശ്യപ്പെടുകയും ചെയ്തു.
‘പഞ്ചാബിൽ ഗർഭിണിയായ ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം അതിദാരുണമാണ്. ഊഹിക്കുന്നതിലും അപ്പുറമാണ് ഈ കൊലപാതകത്തിന്റെ ക്രൂരത. കുറ്റവാളിയെ അറസ്റ്റ് ചെയ്ത് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയ വനിത കമ്മിഷൻ അദ്ധ്യക്ഷ ശർമ്മരേഖ പഞ്ചാബ് ഡിജിപിക്ക് കത്ത് സമർപ്പിച്ചു’- ദേശീയ വനിത കമ്മിഷൻ ഔദ്യോഗിക എക്സ് പേജിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക