മലയാളത്തിലും തെന്നിന്ത്യൻ സിനിമ ലോകത്തും ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ‘പ്രേമലു’. നസ്ലിൻ, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡിയാണ് ചിത്രം സംവിധാനം ചെയ്തത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമയിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, അൽത്താഫ് സലിം,സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ, മാത്യു തോമസ് എന്നിവരാണ് മറ്റു താരങ്ങൾ.
ഫെബ്രുവരി 9 ന് പുറത്തെത്തിയ ചിത്രത്തിന് ആദ്യദിനം തന്നെ പ്രേക്ഷകരില്‍ നിന്ന്, വിശേഷിച്ചും യുവാക്കളില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കളായ ഭാവന സ്റ്റുഡിയോസ്. നസ്ലിൻ ഉൾപ്പെടെയുള്ള താരങ്ങൾ സിനിമയിൽ അഭിനയിച്ച രംഗങ്ങളുടെ ചിത്രീകരണ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.
ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് തിരക്കഥ. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് നിർമ്മാണം. മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധ നേടിയ ചിത്രമാണ് പ്രേമലു. മലയാളം പതിപ്പ് തന്നെ മറ്റ് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രം വന്‍ വിജയമായതിന് പിന്നാലെ ആദ്യം തെലുങ്ക് പതിപ്പും പിന്നീട് തമിഴ് പതിപ്പും അതത് സംസ്ഥാനങ്ങളില്‍ എത്തി. അവയും മികച്ച കളക്ഷന്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക