കൊല്ലം: കൊല്ലം എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ കണ്ണിനു പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. മുളവന സ്വദേശി സനൽ ആണ് അറസ്റ്റിലായത്. മുളവന ചന്തമുക്കിൽ വച്ചാണ് കൃഷ്ണകുമാറിന് കണ്ണിന് പരിക്കേറ്റത്.
സി പി എമ്മിനെതിരെ പ്രസംഗിച്ചതിന് ബോധപൂർവം ആക്രമിച്ചെന്നായിരുന്നു കൃഷ്ണകുമാറിന്റെ പരാതി. ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന കുറ്റമാണ് പൊലീസ് ചുമത്തിയത്.
സ്വീകരിക്കാനെത്തിയപ്പോൾ അബദ്ധത്തിൽ കണ്ണിൽ താക്കോൽ കൊണ്ടതാണെന്നാണ് സനലിന്റെ മൊഴി. ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്തതിന് ശേഷം സനലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ ആക്രമണം മനഃപൂര്‍വ്വമെന്നായിരുന്നു കൃഷ്ണകുമാറിന്റെ ആരോപണം. തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ ഉണ്ടായ വീഴ്ച്ചയെ രൂക്ഷമായഭാഷയില്‍ വിമര്‍ശിച്ചതിന് പിന്നാലെ പങ്കെടുത്ത യോഗത്തിലാണ് ആക്രമണമുണ്ടായത്. മനഃപൂര്‍വ്വം തിരക്ക് സൃഷ്ടിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്.
ഇടതുകണ്ണിലെ കൃഷ്ണമണിക്കാണ് പരിക്കേറ്റത്. കൊല്ലത്തെ മുളവന ചന്തയിൽ വച്ചായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വലിയ രീതിയിൽ ജനങ്ങൾ തടിച്ചുകൂടി നിൽക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക