ഐസ്ക്രീം ഇഷ്ടപ്പെടാത്തവർ വളരെ കുറവാണ്. പല ഫ്ളേവറുകളിലുള്ള വിവിധ തരം ഐസ്ക്രീമുകൾ ഉണ്ട്. എന്നാൽ ഐസ്ക്രീമുകൾ വീട്ടിൽ തന്നെ ലഭ്യമായ ചേരുവകൾ കൊണ്ട് അത് സ്വയം തയ്യാറാക്കാവുന്നതേ ഉള്ളൂ. കൃത്രിമ ചേരുവകൾ ഒന്നുമില്ലാതെ അരിപ്പൊടി കൊണ്ട് ഐസ്ക്രീം ഉണ്ടാക്കാം. പ്രായഭേദമന്യേ എല്ലാ ആളുകൾക്കും ഒരുപോലെ ഇഷ്ടപെടുന്ന ഈ ഐസ്ക്രീം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
പാല്- അരലിറ്റര്‍
അരിപ്പൊടി – രണ്ട് വലിയ ടേബിള്‍ സ്പൂണ്‍
പഞ്ചസാര – ഏഴു വലിയ ടേബിള്‍ സ്പൂണ്‍
വാനില എസെന്‍സ് – അര ടീസ്പൂണ്‍
മുട്ട – ഒരെണ്ണം
തയാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ച് ഒഴിക്കുക. അതിലേക്ക് അരിപ്പൊടിയും പഞ്ചസാരയും പാലും യോജിപ്പിച്ച് നന്നായി അടിച്ചെടുക്കുക. ഇത് ഒരു പാനിലേക്ക് ഒഴിച്ച് അടുപ്പത്തു വച്ച് ചെറുതായി കുറുക്കി എടുക്കുക. ഈ മിശ്രിതം വീണ്ടും മിക്സിയില്‍ അടിച്ചെടുക്കണം. അതിനു ശേഷം ഫ്രീസറില്‍ വച്ച് രണ്ടു മണിക്കൂര്‍ തണുപ്പിക്കുക. രണ്ടു മണിക്കൂറിനു ശേഷം ഇതു പുറത്തെടുത്ത് വാനില എസെന്‍സും ചേര്‍ത്ത് മിക്സിയില്‍ അടിച്ച് ഏഴു മണിക്കൂര്‍ ഫ്രീസറില്‍ വച്ച് സെറ്റ് ചെയ്ത് എടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക