ആരോഗ്യത്തിന് വളരെ ഉപയോഗപ്രദമായ ഒന്നാണ് സോയാബീന്‍. പ്രോട്ടീന്റെ ഒരു പ്രധാന സ്രോതസ്സാണ് ഇത്. ഉപാപചയ പ്രവര്‍ത്തനത്തിന് വലിയ ഉത്തേജനം നല്കുന്നു. സോയാബീനില്‍ നിന്നുള്ള പ്രോട്ടീനുകള്‍ ശരിയായ ആരോഗ്യവും കോശ വളര്‍ച്ചയും ഉറപ്പാക്കുന്നു.
ശുദ്ധ സസ്യാഹാരികൾക്ക് ആവശ്യത്തിനു പ്രോട്ടീന്‍ ലഭിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. റെഡ് മീറ്റ്, ചിക്കന്‍, മുട്ട, പാല് ഉല്പന്നങ്ങള്, മത്സ്യം എന്നിവയ്ക്ക് സമാനമായ പ്രോട്ടീനുകള്‍ സോയാബീനില്നിന്നു ലഭിക്കും.
സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയുടെ അനിവാര്യ ഘടകങ്ങളായ ഐസോഫ്ലവനുകളുടെ നല്ലൊരു ഉറവിടമാണ് സോയാബീന്‍. ആര്‍ത്തവവിരാമ സമയത്ത്, ഈസ്ട്രജന്റെ അളവ് ഗണ്യമായി കുറയുന്നു. ഐസോഫ്ലവനുകള്ക്ക് ഈസ്ട്രജന് റിസപ്റ്റര്‍ സെല്ലുകളുമായി ബന്ധിപ്പിക്കാന്‍ കഴിയും. മൂഡ് സ്വിങ്, ഹോട്ട് ഫ്ലാഷ്, വിശപ്പ്, വേദന തുടങ്ങി ആര്‍ത്തവവിരാമത്തിന്റെ പല ലക്ഷണങ്ങളെയും ഇത് ലഘൂകരിക്കും.
സോയാബീനില്‍ ഈസ്ട്രജന് അനുകരിക്കുന്ന സംയുക്തങ്ങള്‍ ഉള്ളതിനാല്‍, പുരുഷന്മാര് ഇടയ്ക്കിടെ ഉയര്‍ന്ന അളവില്‍ സോയാബീന്‍ അല്ലെങ്കില്‍ സോയ പാല് കഴിച്ചാല്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാകാം. പുരുഷന്മാരില്, ഇത് വന്ധ്യത, ലൈംഗിക അപര്യാപ്തത, ബീജങ്ങളുടെ എണ്ണം കുറയുക, ചില അര്‍ബുദ സാധ്യതകള്‍ എന്നിവയ്ക്ക് കാരണമാകും.
അമിതഭക്ഷണം ഇല്ലാതാക്കാന്‍ സോയാബീനും സോയ അധിഷ്ഠിത ഉല്പന്നങ്ങള്ക്കും കഴിയും. സോയാബീന്‍ നല്ല അളവില്‍ നാരുകളും പ്രോട്ടീനും നല്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവർക്കും കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സോയാബീന്‍ പ്രയോജനകരമാണ്. കൂടാതെ, അവ ശരീരത്തിന് അനാരോഗ്യകരമായ ഉയര്‍ന്ന കൊഴുപ്പ് നല്‍കുന്നില്ല. ഇത് പ്രമേഹം, ഹൃദയ രോഗങ്ങള്‍ തുടങ്ങിയ അപകടകരമായ അവസ്ഥകളില്‍നിന്നു സംരക്ഷിക്കുന്നു.
സോയാബീനിലെ ആന്റിഓക്സിഡന്റുകൾ വിവിധതരം കാന്‍സറുകളെ പ്രതിരോധിക്കാൻ സഹായകമാണ്. സെല്ലുലാര്‍ മെറ്റബോളിസത്തിന്റെ അപകടകരമായ ഉപോല്പന്നങ്ങളായ ഫ്രീ റാഡിക്കലുകളെ ആന്റിഓക്സിഡന്റുകള്‍ നിര്‍വീര്യമാക്കുന്നു.
ഈ ഫ്രീ റാഡിക്കലുകളാണ് ആരോഗ്യകരമായ കോശങ്ങളെ മാരകമായ കാന്‍സര്‍ കോശങ്ങളായി പരിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്നത്. കൂടാതെ, സോയാബീനിലെ ഉയര്‍ന്ന ഫൈബര്‍ ദഹന പ്രക്രിയ സുഗമമാക്കി വന്‍കുടല്‍ കാന്‍സര്‍ പോലുള്ള സാധ്യതകളും ഇല്ലാതാക്കുന്നു.
ശരീരത്തിലെ മൊത്തം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ആരോഗ്യകരമായ അപൂരിത കൊഴുപ്പിന്റെ ഉറവിടമാണ് സോയാബീന്‍. ഹൃദയാഘാതം, പക്ഷാഘാതം എന്നിവ തടയാന്‍ ഇതു സഹായിക്കുന്നു. കൂടാതെ,
ചെമ്പും ഇരുമ്പും സോയാബീനില്‍ ധാരാളമായി കാണപ്പെടുന്ന രണ്ട് ധാതുക്കളാണ്. ഇവ രണ്ടും ചുവന്ന രക്താണുക്കളുടെ രൂപവത്കരണത്തിന് അത്യന്താപേക്ഷിതമാണ്. ഇത് ഉപാപചയ പ്രവര്‍ത്തനങ്ങള്‍ പരമാവധിയാക്കുകയും ഊര്‍ജ നില വര്‍ധിപ്പിക്കുകയും ചെയ്യുന്നു, അതേസമയം വിളര്‍ച്ച പോലുള്ള അപകടകരമായ അവസ്ഥകളും ഒഴിവാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക