ലിസി കെ ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സ്വർഗം’ ത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. സി എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ വരുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിൽ നടി മഞ്ജുപിള്ള ജോയിൻ ചെയ്തു.
പാലായിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ജോയിൻ ചെയ്ത വിവരം താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചത്. മധ്യ തിരുവിതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തിൽ തിരിച്ചറിയുന്ന യാഥാർഥ്യങ്ങൾ പശ്ചാത്തലമാകുന്ന ചിത്രം ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കുക.
മഞ്ജുപിള്ളയെ കൂടാതെ ജോണി ആന്റണി, അജു വർഗീസ്, അനന്യ, സിജോയ് വർഗീസ്,വിനീത് തട്ടിൽ,അഭിരാം രാധാകൃഷ്ണൻ, സജിൻ ചെറുകയിൽ, ഉണ്ണി രാജ, രഞ്ജിത്ത് കങ്കോൽ, കുടശ്ശനാട് കനകം, ശ്രീറാം ദേവാഞ്ജന തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സന്തോഷ് വർമ്മ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ബേബി ജോൺ കലയന്താനി എന്നിവരുടെ വരികൾക്ക് മോഹൻ സിത്താര, ലിസി ഫെർണാണ്ടസ്, ജിന്റോ ജോൺ എന്നിവരാണ് സംഗീതം നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക