കെറ്റിൽ മിക്ക വീടുകളിലും ഉപയോഗിക്കാറുണ്ട്. വളരെ പെട്ടെന്ന് വെള്ളം ചൂടാക്കിയെടുക്കുവാനും ചായ തിളപ്പിക്കുവാനുമെല്ലാം എളുപ്പമാണ്.ഈ കെറ്റിലിനകത്ത് സ്ഥിരം ഉപയോഗം കാരണം പെട്ടെന്ന് കറ പിടിക്കാൻ ഇടയുണ്ട്,പല വീട്ടമ്മമാർക്കും ഇത് എങ്ങനെ വൃത്തിയാക്കുമെന്ന് വലിയ പിടിയില്ല.വൃത്തിയായി കെറ്റിൽ സൂക്ഷിക്കേണ്ടത് പ്രധാനമാണ്.കെറ്റിൽ പതിവായി വൃത്തിയാക്കുന്നില്ലെങ്കിൽ, അതിന്റെ താഴെയുള്ള ഉപരിതലത്തിൽ ഒരു വെള്ള പൊടി രൂപപ്പെടാൻ സാധ്യതയുണ്ട്. ലൈംസ്കെയിൽ (കാൽസ്യം കാർബണേറ്റ്) എന്ന് ഇതിനെ വിളിക്കുന്നു,ജലം ബാഷ്പീകരിക്കപ്പെടുമ്പോൾ ഉപരിതലത്തിൽ അവശേഷിക്കുന്ന ഒരു ഹാർഡ് ഡിപ്പോസിറ്റാണ് ഇത്.അതുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ കെറ്റിൽ വൃത്തിയാക്കാവുന്ന ചില എളുപ്പ വഴികൾ അറിയാം.
1. നാരങ്ങയും അതിന്റെ തൊലിയും
ഈ പറഞ്ഞ പ്രശ്നം നാരങ്ങയോ അതിന്റെ തൊലിയോ ഉണ്ടെങ്കിൽ വേഗത്തിൽ പരിഹരിക്കാം. നാരങ്ങ തൊലികൾ കെറ്റിലിലിട്ട് കുറച്ച് വെള്ളവും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക.നിങ്ങളുടെ കെറ്റിൽ വളരെ പെട്ടെന്ന് ക്ലീനായിരിക്കുന്നത് കാണാം.
2. ബേക്കിങ് സോഡ
3/4 ഭാഗം വെള്ളം കെറ്റിലിൽ നിറച്ച് ഒരു ടേബിൾ സ്പൂൺ ബേക്കിങ് സോഡ ചേർക്കുക.വെള്ളം തിളപ്പിച്ച് ഒരു മണിക്കൂർ ഇരിക്കാൻ അനുവദിക്കുക.നല്ലതുപോലെ കഴുകി വേണം ഇങ്ങനെ ചെയ്തതിനുശേഷം കെറ്റിൽ ഉപയോഗിക്കാൻ.
3. വൈറ്റ് വിനാഗിരി
കെറ്റിലിൽ അടിഞ്ഞുകൂടുന്ന ചുണ്ണാമ്പിനെ വെളുത്ത വിനാഗിരി ഉപയോഗിച്ചും നമുക്ക് ഇല്ലാതാക്കാം. അതിനായി വിനാഗിരി നിറയ്ക്കുക. കുറച്ചുനേരം അങ്ങനെ തന്നെ ഇരിക്കട്ടെ. ഇനി വെള്ളമൊഴിച്ച് തിളപ്പിക്കുക.പൂർണമായും വിനാഗിരിയുടെ അംശം നീക്കം ചെയ്യാൻ രണ്ടോ മൂന്നോ വട്ടം വെള്ളമൊഴിച്ച് കെറ്റിൽ തിളപ്പിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക