ഐടെല്‍ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ ആയ ഐടെല്‍ എസ്24 (itel S24) ഇന്ത്യയില്‍ അവതരിപ്പിച്ചു. ബജറ്റ് വിലയിലാണ് ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 9,999 രൂപയാണ് ഐടെല്‍ എസ്24ന്റെ ഇന്ത്യയിലെ വില.
അള്‍ട്രാ ക്ലിയര്‍ 108MP AI ഡ്യുവല്‍ ക്യാമറ ഫീച്ചര്‍ ചെയ്യുന്ന 10000 രൂപക്ക് താഴെയുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ എന്ന് അഭിമാനപൂര്‍വ്വം അവതരിപ്പിക്കുന്നു എന്നാണ് ഐടെല്‍ എസ്24ന്റെ ലോഞ്ചിനെപ്പറ്റി കമ്പനി പറയുന്നത്. അധികം ചെലവില്ലാതെ മികച്ച ക്യാമറയും വേഗത്തിലുള്ള പ്രകടനവും ആഗ്രഹിക്കുന്ന യുവാക്കൾക്കായി ഈ ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നു.
ബാറ്ററി സ്റ്റാറ്റസും ഇന്‍കമിംഗ് കോളുകളും പോലുള്ള പ്രധാന അറിയിപ്പുകള് പ്രദര്‍ശിപ്പിക്കുന്നതിന് ഫ്രണ്ട് ക്യാമറ കട്ട്ഔട്ടിന് ചുറ്റും ഡൈനാമിക് ബാര്‍ ഫീച്ചര്‍ ഇതില്‍ നല്‍കിയിട്ടുണ്ട്. മീഡിയടെക് ഹീലിയോ G91 ഒക്ടാ കോര്‍ പ്രൊസസറാണ് ഈ ഫോണിന്റെ കരുത്ത്.
5000mAh ബാറ്ററിയും 18W ഫാസ്റ്റ് ചാര്‍ജിംഗും ഐടെല്‍ എസ്24ന് ഉണ്ട്. 5+ മണിക്കൂര്‍ ഗെയിമിംഗും 7.5 മണിക്കൂര്‍ വീഡിയോ പ്ലേബാക്കും ഇതിന് സാധിക്കുമെന്ന് ഐടെല്‍ അവകാശപ്പെടുന്നു. ബാറ്ററി ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിന് ഉപയോഗ പാറ്റേണുകളെ അടിസ്ഥാനമാക്കി ചാര്‍ജിംഗ് വേഗത ക്രമീകരിക്കുന്ന ‘AI സ്മാര്‍ട്ട് ചാര്‍ജ്’ ഫീച്ചറും ഈ ഫോണിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക