മെയ് മാസത്തിലെ ബാങ്ക് അവധി ദിവസങ്ങളുടെ കലണ്ടർ പുറത്തുവിട്ട് ആർ ബി ഐ. പല സംസ്ഥാനങ്ങളിലായി ആകെ 14 ദിവസമാണ് ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
ദേശീയ അവധികൾ, രണ്ടാം ശനി,നാലാം ശനി, ഞായർ തുടങ്ങിയ അവധികളും കൂടാതെ ഓരോ സംസ്ഥാനത്തെയും ആഘോഷങ്ങളും പ്രാദേശിക അവധികളും ആർബിഐ പുറത്തിറക്കിയ കലണ്ടറിൽ ഉൾപ്പെടുന്നു.
മെയ്ദിനമായ മെയ് 1 ൽ തുടങ്ങുന്ന അവധി ദിനം മെയ് 26 വരെയാണ് വരുന്നത്. ഏതൊക്കെയാണ് മെയ് മാസത്തിലെ അവധി ദിനങ്ങൾ എന്ന് നോക്കാം
- മെയ് 1 – മെയ്ദിനവും മഹാരാഷ്ട്ര ദിനവും ആയതിനാൽ ബാങ്കുകൾക്ക് അവധിയായിരിക്കും. ഇതുകൂടാതെ കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് ,അസം, ആന്ധ്രപ്രദേശ്, തെലങ്കാന, മണിപ്പൂർ, ബംഗാൾ, ഗോവ, ബീഹാർ എന്നീ സംസ്ഥാനങ്ങൾക്ക് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
- മെയ് 7 – ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നിവിടങ്ങളിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇവിടെ ബാങ്കുകൾക്ക് അവധിയായിരിക്കും.
- മെയ് 8 – ബംഗാളിൽ രവീന്ദ്രനാഥ ടാഗോർ ദിനവുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്
- മെയ് 10 – അക്ഷയതൃതീയ പ്രമാണിച്ച് കർണാടകയിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്
- മെയ് 13 – ശ്രീനഗറിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
- മെയ് 16 – സ്റ്റേറ്റ് ഡേ ആയതിനാൽ സിക്കിമിൽ ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്
- മെയ് 20 – മഹാരാഷ്ട്രയിൽ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
- മെയ് 23 – ബുദ്ധപൂർണ്ണിമാ ദിനമായതിനാൽ ത്രിപുര, മിസോറാം, മധ്യപ്രദേശ്, ചണ്ഡിഗഡ്, ഉത്തർപ്രദേശ്, അരുണാചൽ പ്രദേശ്, ജമ്മു, ലക്നൗ, ബംഗാൾ, ന്യൂഡൽഹി, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ശ്രീനഗർ എന്നിവിടങ്ങളിൽ പൊതു അവധിയാണ്.
- മെയ് 25 – ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം നടക്കുന്ന ത്രിപുരയിലും ഒഡിഷയിലും ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൂടാതെ മെയ് 25 നസ്റുൽ ജയന്തിയും നാലാം ശനിയും ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക