10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശോഭ സുരേന്ദ്രന് ഗോകുലം ഗോപാലൻ വക്കീൽ നോട്ടീസ് അയച്ചു. വാർത്താ സമ്മേളനത്തിൽ ശോഭാ സുരേന്ദ്രൻ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചെന്ന് ഗോകുലം ഗോപാലൻ അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു.
ശോഭാസുരേന്ദ്രൻ നേരത്തെ സിപിഎംആർഎൽ ഉടമ ശശിധരൻ കർത്ത ഗോകുലം ഗോപാലന്റെ സുഹൃത്താണ് എന്ന തരത്തിൽ ആരോപണം ഉന്നയിച്ചിരുന്നു. തെളിവ് നൽകാൻ ആവശ്യപ്പെട്ടിട്ടും ശോഭാസുരേന്ദ്രൻ നൽകാൻ തയ്യാറായില്ലെന്നും വക്കീൽ നോട്ടീസ് പറയുന്നുണ്ട്. തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച ശോഭാ സുരേന്ദ്രനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ഗോകുലം ഗോപാലൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ആരോപണങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് പറഞ്ഞ അദ്ദേഹം ശോഭാസുരേന്ദ്രന്റെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ തന്റെ സംസ്കാരം അനുവദിക്കുന്നില്ല എന്നും വ്യക്തമാക്കിയിരുന്നു. ശോഭാ സുരേന്ദ്രൻ പറഞ്ഞ കരിമണൽ കർത്തയെ തനിക്ക് അറിയില്ലെന്ന് പറഞ്ഞ ഗോകുലം ഗോപാലൻ അങ്ങനെ ഒരാളെ താൻ കണ്ടിട്ടില്ലെന്നും അങ്ങനെ ഒരാളുമായി ബന്ധപ്പെടുത്തി പറഞ്ഞാൽ തനിക്ക് പറയാൻ മറുപടിയില്ലെന്നും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ശോഭാസുരേന്ദ്രൻ ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നത് ആരെയെങ്കിലും സന്തോഷിപ്പിക്കാൻ ആയിരിക്കാം എന്ന് പറഞ്ഞ ഗോകുലം ഗോപാലൻ ശോഭാ സുരേന്ദ്രൻ ഉന്നയിക്കുന്നത് മറുപടി അർഹിക്കാത്ത ആരോപണങ്ങളാണ് എന്നും പ്രതികരിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക