ഹെലികോപ്റ്ററിൽ കയറുന്നതിനിടയിൽ തെന്നി വീണതിനെ തുടർന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് പരിക്കേറ്റു. ഹെലികോപ്റ്ററിൽ കയറുന്നതിനിടെ ദുർഗാപൂരിൽ വച്ചാണ് മമതാ ബാനർജി തെന്നി വീണത്. അതേ സമയം മമതാ ബാനർജിക്ക് പരിക്കേറ്റു എന്നും മമതയുടെ പരിക്ക് ഗുരുതരമല്ല എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ദുർഗാപൂരിൽ നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കായി കുൽത്തിയിലേക്ക് പോകുമ്പോഴായിരുന്നു മമതാ ബാനർജിക്ക് തെന്നി വീണ് പരിക്കേറ്റത്. തൃണമൂൽ കോൺഗ്രസിന്റെ അസൻസോൾ സ്ഥാനാർഥിയായ ശത്രുഘ്നൻ സിൻഹയുടെ പ്രചാരണ റാലിയിൽ പങ്കെടുക്കുന്നതിന് ആയാണ് മമതാ ബാനർജി കുൽത്തിയിലേക്ക് പുറപ്പെട്ടത്.
തെന്നിവീണ് പരിക്ക് പറ്റിയെങ്കിലും പ്രചാരണ റാലിയിൽ പങ്കെടുക്കുന്നതിനായി മമതാ ബാനർജി കുൽത്തിയിലേക്ക് പോയെന്നാണ് ലഭ്യമാകുന്ന വിവരം. ഹെലികോപ്റ്ററിൽ കയറുന്നതിനിടയിൽ വഴുതി വീണ മമതയുടെ സഹായത്തിന് സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടെന്ന് തന്നെ എത്തിയതിനാൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ മാർച്ച് 14 ന് വസതിയിൽ വച്ച് മമത ബാനർജിക്ക് പരിക്കേറ്റിരുന്നു. രണ്ടുമാസത്തിനിടെ ബംഗാൾ മുഖ്യമന്ത്രിക്ക് നേരിടേണ്ടിവരുന്ന രണ്ടാമത്തെ അപകടമാണിത്. അന്നും തലനാരിഴയ്ക്കാണ് മമതാ ബാനർജി രക്ഷപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക