ഭൂരിഭാഗം ആളുകൾക്കും അറിയുന്നതും മിക്കവരുടെയും വീടുകളിൽ കാണുന്ന മരമാണ് പ്ലാവ്. അതിലുണ്ടാകുന്ന ചക്കയും കുരുമെല്ലാം നമ്മൾ ധാരാളം ഉപയോഗിക്കാറുമുണ്ട്. എന്നാൽ പ്ലാവിന്റെ ഇല നമ്മൾ ആടിനോ അല്ലെങ്കിൽ പശുവിനോ ആണ് കൊടുക്കുക. എന്നാൽ പ്ലാവിലയ്ക്കും നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമോ?
പണ്ട് സ്പൂണിന് പകരമായി കഞ്ഞി കുടിക്കാൻ ഉപയോഗിച്ചിരുന്നത് പ്ലാവിലയായിരുന്നു. ഇതിന് ആരോഗ്യ ഗുണങ്ങളും ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. തെറാപ്യൂട്ടിക് ഗുണങ്ങളുള്ള ഒന്നാണ് പ്ലാവില. പ്രത്യേകിച്ചും പ്രമേഹത്തിന് ഏറെ ഗുണപ്രദമാണ്. അതുകൊണ്ടാണ് ചൂടുള്ള കഞ്ഞിയില്‍ പ്ലാവില മുക്കുമ്പോള്‍ ഇതിലെ ഗുണങ്ങള്‍ ശരീരത്തില്‍ എത്തുന്നു.
പ്രമേഹം നിയന്ത്രിക്കാൻ പ്ലാവില ഉപയോഗിക്കുന്നത് ഗുണം ചെയ്യും. പ്രമേഹ രോഗികൾ പ്ലാവില തോരൻവെച്ച് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ ഉപയോഗം നിയന്ത്രണവിധേയമാകാൻ സഹായിക്കും. പ്ലാവിലയിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിഡ് എന്ന ആന്റി ഓക്സിഡന്റ് ആണ് പ്രമേഹം നിയന്ത്രിക്കുന്നത്.
ഉദര രോഗങ്ങൾക്കുള്ള ഉത്തമ പ്രതിവിധിയാണ് പ്ലാവില. പ്ലാവില ഞെട്ട് ജീരകത്തിൽ ചേർത്തുണ്ടാക്കുന്ന മരുന്ന് ഗ്യാസും അതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും ഇല്ലാതാക്കുന്നു. പ്ലാവില അരച്ച് ജീരകവുമായി ചേർത്ത് കഴിക്കുന്നതും ഗുണം ചെയ്യും. ദഹനം മികച്ചതാക്കാൻ ഇത് സഹായിക്കുന്നു. മെറ്റബോളിസം ശക്തിപ്പെടുത്താനും പ്ലാവില അരച്ചു കഴിക്കുന്നത് നന്നായിരിക്കും. ഗ്യാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ളവർ പ്ലാവില തോരൻ ഇടയ്ക്ക് കഴിക്കുന്നത് നന്നായിരിക്കും.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ചക്ക പോലെ തന്നെ പ്ലാവിലയും ഉപയോഗിക്കാം. ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാൻ പ്ലാവിലയ്ക്ക് കഴിവുണ്ട്. പ്ലാവിന്റെ തളിരിലകൾ വേണം കഴിക്കാൻ. പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് മൗത്ത് അൾസർ. വായിൽ ഇത് വന്നാൽ ദിവസങ്ങളോളം വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുക. പച്ച പ്ലാവില ഉണക്കിപൊടിച്ച് മൗത്ത് അൾസർ ഉള്ള ഭാഗത്ത് തേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക