ഡിസ്നി ഹോട്ട്സ്റ്റാർ മലയാളത്തിൽ അവതരിപ്പിച്ച ആദ്യ വെബ് സീരീസായ കേരള ക്രൈം ഫയൽസിന്റെ രണ്ടാം സീസണിന്റെ ഷൂട്ട് പൂർത്തീകരിച്ചിരിക്കുകയാണ്. ആദ്യ സീസണായ കേരള ക്രൈം ഫയൽസ് ഷിജു, പാറയിൽ വീട്, നീണ്ടകര സംവിധാനം ചെയ്ത അഹമ്മദ് കബീർ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്.
കേരള ക്രൈം ഫയൽസിന്റെ ആദ്യ സീസൺ വിജയകരമായിരുന്നു.ബാഹുൽ രമേഷാണ് രണ്ടാം സീസണിന്റെ കഥയും തിരക്കഥയും. ജിതിൻ സ്റ്റാനിസ്ലോസ് ഛായാഗ്രഹണവും ഹിഷാം അബ്ദുൽ വഹാബ് സംഗീതവും മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും നിർവ്വഹിക്കും.
2023 ജൂൺ 23-നാണ് ആദ്യ സീസൺ റിലീസ് ചെയ്തത്. 2011 ല്‍ ഏറണാകുളം നോര്‍ത്ത് സ്റ്റേഷന് പരിധിയിലെ ഒരു പഴയ ലോഡ്ജില്‍ ഒരു ലൈംഗിക തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെടുന്നതും, അതിനെ തുടര്‍ന്ന് കേരള പൊലീസ് നടത്തുന്ന അന്വേഷണവുമായിരുന്നു ആദ്യ സീരിസ് പറഞ്ഞത്.
ഹോട്ട്സ്റ്റാറിൽ മികച്ച അഭിപ്രായം നേടിയെടുത്ത വെബ്സീരീസാണ് കേരള ക്രൈം ഫയൽസ്. കേരള ക്രൈം ഫയൽസിന് പിന്നാലെ നിരവധി മലയാളം വെബ് സീരീസുകൾ ഹോട്ട്സ്റ്റാർ പ്രഖ്യാപിച്ചിരുന്നു. അതിൽ രണ്ടെണ്ണം സംപ്രേഷണം ചെയ്യുകയും ചെയ്തു. മാസ്റ്റർ പീസ്, പേരില്ലൂർ പ്രീമിയർ ലീഗ് എന്നീ വെബ് സീരീസുകളാണ് ഇതുവരെ റിലീസായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക