ഭക്ഷണവും വെള്ളവും പോലെത്തന്നെ മനുഷ്യന് ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ് ഉറക്കം.ശരിയായി ഉറങ്ങിയില്ലെങ്കിൽ അത് ആരോഗ്യത്തെ തന്നെ ബാധിക്കും.പലവിധ അസുഖങ്ങളും ഉറക്കമില്ലായ്മ മൂലം മാത്രം തേടിയെത്തിയേക്കാം.
നല്ല ഉറക്കത്തിന് ഏറെ പ്രാധാന്യം ഉണ്ട്. അതിനാല്‍ തന്നെ നല്ല ഉറക്കം ലഭിക്കാനായി മികച്ച കിടക്കകള്‍, തലയിണ, മുറിയില്‍ നല്ല വായു സഞ്ചാരം, അനുയോജ്യമായ താപനില തുടങ്ങിയവ അതില്‍ ചിലതാണ്. ചിലരെ സംബന്ധിച്ചിടത്തോളം ഉറങ്ങാന്‍ തലയിണ ഏറെ അത്യാവശ്യമാണ്.
എന്നാല്‍, തലയണയില്ലാതെ ഉറങ്ങുന്നതാണ് ആരോഗ്യത്തിന് കൂടുതൽ ഗുണങ്ങൾ നൽകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.ഒരു വ്യക്തിയ്ക്ക് രാത്രിയിൽ 7 മുതൽ 8 മണിക്കൂർ വരെ വിശ്രമം ആവശ്യമാണ്. ഇത് നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ ശരിയായി നടക്കാന്‍ സഹായിക്കുന്നു.
നല്ല ഉറക്കത്തിനായി തലയിണകൾ ഉപയോഗിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഒരു പ്രശ്നമായി മാറുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉറക്കം മികച്ചതാക്കുന്നു, നടുവേദനയും കഴുത്തുവേദനയും കുറയ്ക്കുന്നു, അലർജി കുറയ്ക്കുന്നു, സമ്മര്‍ദ്ദം കുറയ്ക്കുന്നു എന്നിവയാണ് പഠനങ്ങള്‍ പറയുന്നതനുസരിച്ച് തലയിണ ഉപേക്ഷിക്കുന്നതിന്റെ ഗുണങ്ങൾ ഇവയാണ്.
അതേസമയം, ചരിഞ്ഞ് കിടന്ന് ഉറങ്ങുന്ന ശീലമുണ്ടെങ്കിൽ, നിങ്ങളുടെ തല അധികം ഉയരത്തിലോ അധികം താഴെയോ ആകാത്ത അവസ്ഥയില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കുക. അതിന് അനുയോജ്യമായ തലയിണ തിരഞ്ഞെടുക്കാം. അതായത് കനം കുറഞ്ഞ തലയിണ ഉപയോഗിക്കുന്നതാണ് ഉത്തമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക