ഇന്ന് ആളുകൾക്കിടയിൽ ഏറെ ആശങ്ക ഉയർത്തുന്ന ഒരു പ്രശ്നമാണ് ഉറക്കമില്ലായ്മ. നമ്മുടെ മാറിവരുന്ന ജീവിതശൈലിയാണ് ഇതിലെ പ്രധാന കാരണം. സമ്മർദ്ദം, ഉത്കണ്ഠ, രക്തസമ്മർദ്ദ അസന്തുലിതാവസ്ഥ, കുറഞ്ഞ പ്രതിരോധശേഷി, ക്ഷീണം എന്നിവയും മറ്റ് ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങളും ഉറക്കമില്ലായ്മയ്ക്ക് കാരണമായി വരുന്നു.
നല്ല ഉറക്കം കിട്ടാത്തത് ദൈനംദിന പ്രവർത്തനങ്ങളെ പോലും ബാധിക്കുകയും നമ്മുടെ കാര്യക്ഷമതയെ മോശമാക്കുകയും ചെയ്യും. ഓരോ മനുഷ്യനും ശരിയായി പ്രവർത്തിക്കാൻ മതിയായ വിശ്രമം ലഭിക്കേണ്ടത് വളരെ പ്രധാനമാണ്.
വിറ്റാമിൻ ഡിയുടെ സ്വാഭാവിക ഉറവിടമാണ് സൂര്യപ്രകാശം. രാവിലെ 15-20 മിനിറ്റ് സൂര്യപ്രകാശം കൊള്ളുന്നത് വിറ്റാമിൻ ഡിയുടെ അപര്യാപ്തത കുറയ്ക്കാൻ സഹായിക്കും.
ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് രാത്രിഭക്ഷണം കഴിക്കുന്നതാണ് നല്ലത്. അത്താഴം കഴിഞ്ഞ് ഉടനെ കിടക്കുന്നത് ഉറക്കെ മോശമായി ബാധിക്കും. രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണം.
ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ ശ്രദ്ധിക്കണം. കൂടുതലായി ജലാംശം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. ബദാം, വാൽനട്ട്, പിസ്ത, കശുവണ്ടി തുടങ്ങിയ നട്സ് കഴിക്കുന്നതും ആരോഗ്യകരമായ ഉറക്കം ലഭിക്കാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക