ഡേവിഡ് പടിക്കൽ എന്ന സൂപ്പർസ്റ്റാറായി ടോവിനോ തോമസ് എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘നടികർ’ മെയ് മൂന്നിന് റിലീസ് ചെയ്യും. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു താര ജീവിതത്തിന്റെ വർണ്ണ ശബളമായ കാഴ്ചകളും അതിന്റെ പിന്നണിയിലെ അറിയാതെ പോയ കാണാ കാഴ്ചകളുമാണ് പ്രമേയമാകുന്നത്.
ഐ എം ഡി ബി പുറത്തുവിട്ട കണക്കുകൾ പ്രകാരം ചിത്രം ഇന്ത്യയിലെ പ്രേക്ഷകർ മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ഉൾപ്പെട്ടിരിക്കുന്നത്. റിലീസിന് മുന്നോടിയായി ഈ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയെടുത്തിരുന്നു.
ഭാവന നായികയായി എത്തുന്ന ചിത്രത്തിൽ വ്യത്യസ്ത വേഷ പകർച്ചകളിലാണ് ടോവിനോ എത്തുന്നത്. ചിത്രത്തിൽ ബാല എന്ന സുപ്രധാന കഥാപാത്രമായി സൗബിൻ ഷാഹിറും പ്രത്യക്ഷപ്പെടുന്നുണ്ട്. ആദ്യമായി നടൻ ടോവിനോ തോമസും സൗബിനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘നടികർ’ എന്ന ചിത്രത്തിനുണ്ട്. അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ് സ്പീഡ് നിർമ്മിക്കുന്ന ചിത്രം ‘ഡ്രൈവിംഗ് ലൈസൻസ്’ എന്ന ചിത്രത്തിനുശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. ഒട്ടേറെ ജനപ്രിയ ചിത്രങ്ങൾ നിർമ്മിച്ച മൈത്രി മൂവി മേക്കേഴ്സിന്റെ നവീൻ യർനേനിയും വൈ രവിശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ടോവിനോ തോമസ്, സൗബിൻ ഷാഹിർ, ഭാവന തുടങ്ങിയവരെ കൂടാതെ അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലീം, മണിക്കുട്ടൻ മേജർ രവി, മൂർ, സുമിത്ത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്തു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബുസലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്ത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലച്ചു, രജിത്ത്, തിരക്കഥാകൃത്ത് ബിബിൻ ചന്ദ്രൻ, ചെമ്പിൽ അശോകൻ, മാല പാർവതി, ദേവിക ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ് കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ തുടങ്ങിയവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സുബിൻ എസ് സോമശേഖരനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രതീഷ് രാജ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് യക്സൻ ഗാരി പെരേര, നേഹ എസ് നായർ എന്നിവർ ചേർന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക