ഡയറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് സാലഡ്. ദിവസവും ഒരു ബൗൾ സാലഡ് കഴിക്കുന്നത് ശരീരത്തിന് പലവിധത്തിൽ ഗുണം ചെയ്യും. സാലഡ് കഴിക്കുന്നത് മെറ്റബോളിസത്തെ നിയന്ത്രിക്കാനും ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും മലവിസർജ്ജനം മെച്ചപ്പെടുത്താനും സഹായിക്കും.
സാലഡ് കഴിക്കുന്നതിലൂടെ എപ്പോഴും വയറ് നിറഞ്ഞതായി തോന്നുകയും ഭക്ഷണത്തിന്റെ അളവ് കുറച്ച് കഴിക്കാനും സഹായിക്കുകയും ചെയ്യും. ഭക്ഷണത്തിൽ പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുന്നത് ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇത്രയേറെ ഗുണങ്ങൾ ഉള്ള എളുപ്പത്തിൽ തയ്യാറാക്കാവുന്നതേ ഉള്ളു. രുചികരമായ ഒരു ചിക്കൻ സാലഡ് തയ്യാറാക്കാം.
ചേരുവകൾ
ചിക്കൻ ബ്രസ്റ്റ് – 1 എണ്ണം
കുരുമുളകുപൊടി – 1/4 ടീസ്പൂൺ
പെപ്പറിക്ക പൗഡർ – 1/4 ടീസ്പൂൺ
ഒറിഗാനോ – 2 നുള്ള്
ഉപ്പ് – പാകത്തിന്
ഒലിവ് ഓയിൽ – 50 മില്ലിഗ്രാം
റൊമൈൻ ചീര – 70 ഗ്രാം
ഉള്ളി കഷ്ണം – 35 ഗ്രാം
കുക്കുമ്പർ കഷ്ണം – 50 ഗ്രാം
കുരുമുളകുപൊടി – 3 നുള്ള്
മുട്ട മയോണൈസ് – 2 ടേബിൾസ്പൂൺ
പാർസ്ലി ഇല – 5 ഗ്രാം
ചെറി തക്കാളി – 2 എണ്ണം
കറുത്ത ഒലീവ് – 2 എണ്ണം (കഷ്ണങ്ങൾ)
ഫെറ്റ ചീസ് – 12 ഗ്രാം
റോക്കറ്റ് ചീര – 10 ഗ്രാം
തയ്യാറാക്കുന്ന വിധം
ചിക്കൻ ബ്രസ്റ്റ് ഉപ്പ്, ഒറിഗാനോ, കുരുമുളക്, പാപ്രിക്ക എന്നിവ ഉപയോഗിച്ച് മാരിനേറ്റ് ചെയ്യുക, 30 മിനിറ്റ് നേരം വയ്ക്കുക. ചിക്കൻ ഒലീവ് ഓയിലിൽ ഫ്രൈ ചെയ്തു കഷ്ണങ്ങളാക്കി മുറിക്കുക.
ചീര, ഉള്ളി കഷ്ണം, വെള്ളരിക്ക കഷ്ണം, പാർസ്ലി ഇല എന്നിവ ഒരു മിക്സിങ് പാത്രത്തിൽ വയ്ക്കുക. മുട്ട മയോണൈസ് ചേർത്തു പതുക്കെ ഇളക്കുക. ഇത് ഒരു സാലഡ് ബൗളിൽ വയ്ക്കുക. മുകളിൽ ചെറി തക്കാളി, ഒലിവ്, ഫെറ്റ ചീസ് എന്നിവ വയ്ക്കുക. അരിഞ്ഞ ചിക്കൻ ബ്രസ്റ്റ് സാലഡിനു മുകളിൽ വയ്ക്കുക.റോക്കറ്റ് ലെറ്റ്യൂസ് ഒലിവ് ഓയിൽ ഒഴിച്ച് ചിക്കൻ ബ്രസ്റ്റിനു മുകളിൽ വയ്ക്കുക. കിടിലൻ സാലഡ് റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക