ഇന്ന് ലോക തൊഴിലാളി ദിനം. തൊഴിലാളികുടെ അവകാശങ്ങളെ കുറിച്ച് ഓർമിപ്പിക്കുന്ന ദിനമായാണ് തൊഴിലാളി ദിനം അല്ലെങ്കിൽ മെയ് ദിനം കൊണ്ടാടുന്നത്. തൊഴിലാളികളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കാനും സമൂഹത്തിന് അവര്‍ നല്കിയ സംഭാവനകള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കാനുമാണ് അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിക്കുന്നത്.
പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കയിലെ തൊഴിലാളി യൂണിയൻ പ്രസ്ഥാനത്തിലാണ് തൊഴിലാളി ദിനം ആദ്യമായി ആചരിച്ച് തുടങ്ങിയത്. അമേരിക്കയിലും കാനഡയിലും തൊഴിലാളി ദിനം സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ചയാണ് ആഘോഷിച്ചിരുന്നത്. തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമായാണ് ഈ ദിവസം കണക്കാക്കിയിരുന്നത്.
തൊഴിലാളികളുടെ അവകാശത്തിനായുള്ള പോരാട്ടത്തിൽ ചരിത്രഭൂമികയിൽ മാറ്റത്തിന്റെ അലയൊലികൾ തീർത്ത ദിവസം. മെയ് ഒന്ന് തൊഴിലാളിയുടെ ത്യാഗവും സഹനവും ക്ലേശവും നമ്മെ ഓർമപ്പെടുത്തുകയാണ്. 1886ൽ ചിക്കാഗോയിലെ എ.എം മാർക്കറ്റിൽ രക്തം ചിന്തിയ തൊഴിലാളികളുടെ ധീരസ്മരണയ്ക്ക് മുന്നിലാണ് ഓരോ തൊഴിലാളി ദിനവും ആചരിക്കപ്പെടുന്നത്. എട്ട് മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം എട്ടുമണിക്കൂർ വിനോദം എന്ന മുദ്രാവാക്യം ലോകം മുഴുവൻ മുഴങ്ങി. 1889ൽ പാരീസിൽ ചേർന്ന രാജ്യാന്തര സോഷ്യലിസ്റ്റ് കോൺഗ്രസാണ് ആദ്യമായി മെയ് ദിനം ആചരിച്ചത്. ഇന്ത്യയിൽ ആദ്യമായി മെയ് ദിനം ആചരിച്ചത് 1923ൽ ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാനാണ്.
രാഷ്ട്രനിര്‍മാണത്തിന് തൊഴിലാളികള്‍ കഠിനാധ്വാനത്തിലൂടെ ഗണ്യമായ സംഭാവനകളാണ് നല്‍കിയത്. തൊഴിലാളികളുടെ കഠിനാധ്വാനം തിരിച്ചറിയുക മാത്രമല്ല, അവരുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കുകയും ചൂഷണത്തില്‍ നിന്ന് അവരെ രക്ഷിക്കുകയും ചെയ്യുക കൂടിയാണ് തൊഴിലാളി ദിനം ലക്ഷ്യമിടുന്നത്. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനും അവരുടെ പുരോഗതി കൈവരിക്കുന്നതിനുമുള്ള പ്രചോദനം നല്‍കുക എന്നതും ലക്ഷ്യമിടുന്നു.
പല രാജ്യങ്ങളിലും തൊഴിലാളി ദിനം ദേശീയ അവധിയാണ്. തൊഴിലാളികളുടെ നേട്ടങ്ങളും സംഭാവനകളും ഉയര്‍ത്തിക്കാട്ടുന്നതിനായി നിരവധി പരിപാടികളും സെമിനാറുകളും ഈ ദിനം സംഘടിപ്പിക്കുന്നു. തൊഴിലാളികളെക്കുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചും ബോധവല്‍ക്കരിക്കാന്‍ പോസ്റ്ററുകളും ബാനറുകളും ഉയര്‍ത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക