വാർഷിക വിൽപ്പനയിൽ മുപ്പതിനായിരം കടന്ന് നിസാൻ മോട്ടോർ ഇന്ത്യയുടെ എസ് യുവിയായ മാഗ്നൈറ്റ്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഈ നേട്ടം കൈവരിച്ച കമ്പനി തുടർച്ചയായ മൂന്നാം വർഷമാണ് അഭിമാനാർഹമായ നേട്ടം കൈവരിക്കുന്നത്. മാഗ്നൈറ്റ് ആദ്യമായി വിപണിയിൽ എത്തുന്നത് 2020 ൽ ആണ്.
വിപണിയിൽ എത്തിയ 2020 ൽ തന്നെ ആഭ്യന്തര വിപണിയിൽ ഒരു ലക്ഷത്തിലധികം വിൽപ്പന കരസ്ഥമാക്കിയ മാഗ്നൈറ്റ് 30,000 യൂണിറ്റുകൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചതായി നിസാൻ മോട്ടോർ ഇന്ത്യ എം ഡി സൗരഭ് വത്സ അറിയിച്ചു. രാജ്യത്ത് പ്രവർത്തിക്കുന്ന 120 സർവീസ് വർക്ക് ഷോപ്പുകളിൽ നിസാൻ സൗജന്യ എ സി ചെക്കപ്പ് ക്യാമ്പ് ആരംഭിക്കുകയും ചെയ്തിരുന്നു.
നിസാൻ ഡാറ്റ്സൺ വാഹനങ്ങൾക്കും പങ്കെടുക്കാവുന്ന ജൂൺ 15 വരെ നടക്കുന്ന ക്യാമ്പിൽ ലേബർ ചാർജുകളിൽ 20% ഡിസ്കൗണ്ട് നൽകുകയും ചെയ്യുന്നുണ്ട്. ക്യാമ്പിൽ പങ്കെടുക്കുന്നതിന് നിസാൻ വൺ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ സർവീസ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് മൂല്യ വർധിത സേവനങ്ങൾക്ക് 10% അധിക ഇളവ് തുടങ്ങിയ ഓഫറുകൾ നേടുകയും ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക