റിയൽമീയുടെ 70 സീരിയസ് 5 ജി സ്മാർട്ട്ഫോണുകൾ വിപണിയിലിറക്കി. സ്മാർട്ട് ഫോണുകളുടെ രണ്ട് മോഡലുകളാണ് വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്. നാർസോ 70 എക്സ് 5 ജി, നാർസോ 70-5 ജി എന്നിങ്ങനെയുള്ള രണ്ടു മോഡലുകളാണ് വിപണിയിൽ ലഭ്യമാക്കിയിരിക്കുന്നത്.
120 ഹെർട്സ് അൾട്രാ സ്മൂത്ത് ഡിസ്പ്ലേയും 50 എംപി എ ഐ ക്യാമറയും 8 എംപി സെൽഫി ക്യാമറയുമുള്ള 70 എക്സ് 5 ജി മോഡലിന് കരുത്തു പകരുന്നത് 5000 എം എ എച്ച് ബാറ്ററിയാണ്.
ഇവ മിസ്റ്റി ഫോറസ്റ്റ് ഗ്രീൻ, സ്നോ മൗണ്ടൻ ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാകും. 4 ജിബി മുതൽ 128 ജിബി വരെ ലഭ്യമാകുന്ന ഫോണിന് 11,999 രൂപയും 6 ജി ബി മുതൽ 128 ജിബി വരെ ലഭ്യമാകുന്ന ഫോണിന് 13,499 രൂപയുമാണ് വില വരുന്നത്.
50 എംപി എ ഐ ക്യാമറ, രണ്ട് എംപി ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറ എന്നിവയാണ് നാർസോ 70-5 ജി മോഡലിന്റെ പ്രത്യേകത. 8 ജി ബി മുതൽ 128 ജിബി വരെ വരുന്ന ഫോണിന് 16,999 രൂപയും 6 ജിബി മുതൽ 128 ജിബി വരെയുള്ള ഫോണിന് 15,999 രൂപയുമാണ് വില വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക