പ്രഭാസ് നായകനായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രമാണ് രാജാ സാബ്. പ്രഭാസിന്റെ ഒരു ഹൊറര്‍ കോമഡി വിഭാഗത്തിൽപ്പെട്ട ചിത്രമാണ് രാജ സാബ്. രാജാ സാബിലെ ഒരു ഗാന രംഗത്ത് മൂന്ന് നായികമാര്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മാളവിക മോഹനനും നിധി അഗര്‍വാളിനൊപ്പം ചിത്രത്തില്‍ റിദ്ധി കുമാറമുണ്ടാകും ആ പാട്ടിൽ എന്നാണ് റിപ്പോര്‍ട്ട്.
സംവിധായകൻ മാരുതിയുടെ രാജാ സാബിന്റെ ഫസ്റ്റ് ലുക്ക് മാത്രമേ ഇതുവരെ പുറത്തുവിട്ടിട്ടുള്ളൂ. പിന്നീട് അപ്ഡേറ്റുകളൊന്നും പുറത്തുവിട്ടിട്ടില്ല. മാസം ഒരു അപ്ഡേറ്റെങ്കിലും പുറത്തുവിടുമെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അറിയിച്ചു. കൽക്കി 2898 എഡി റിലീസാകും വരെ ഇനി രാജാ സാബിന്റെ അപ്ഡേറ്റുകള് പുറത്തുവിടില്ലെന്ന് ഈയടുത്ത് നിര്‍മാതാക്കാള്‍ വ്യക്തമാക്കി എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
കല്‍ക്കി 2898 എഡി എന്ന ചിത്രവും പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുകയാണ്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് ആരംഭിക്കുന്നതായിരിക്കും പ്രഭാസിന്റെ കല്‍ക്കി 2898 എഡിയുടെ പ്രമേയം. 2898 എഡിയിലുമായിരിക്കും അവസാനിക്കുന്നതെന്നും വ്യക്തമാക്കിയ സംവിധായകൻ നാഗ് അശ്വിൻ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ കഥ 6000 വര്‍ഷങ്ങളിലായി വ്യാപരിച്ച് കിടക്കുന്നതായിരിക്കും എന്നും പറഞ്ഞു. ഒമ്പത് ഭാഗങ്ങളുണ്ടാകും കല്‍ക്കി 2989 എഡിക്കെന്ന് നടൻ അഭിനവ് ഒരു അഭിമുഖത്തില്‍ പറഞ്ഞതായി ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക