ഐഫോണുകളിലെ അലാറം കൃത്യമായി വര്‍ക്ക് ചെയ്യുന്നില്ലെന്നത് പലരെയും ബുദ്ധിമുട്ടിലാക്കുകയാണിപ്പോൾ. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് ആപ്പിൾ കമ്പനി. സോഷ്യൽ മീഡിയയിൽ ആപ്പിൾ കമ്പനിക്കും ഐഫോണിനുമെതിരെ നിറഞ്ഞ പരാതികൾക്ക് പിന്നാലെയാണ് ആപ്പിൾ ഇത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
ഇതിന് കാരണം ഒരു ബഗ്ഗാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഉപയോക്താക്കളുടെയും സാങ്കേതികസമൂഹത്തെയും വലിയതോതില്‍ ആശങ്കയിലാഴ്ത്തുന്നു. ആപ്പിളും ഇക്കാര്യം കണ്ടെത്തിയിട്ടുണ്ടന്നും പ്രശ്നം പരിഹരിക്കാന്‍ കമ്പനി ശ്രമം തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ട്. പ്രശ്നം എത്ര പേരെ ബാധിച്ചുവെന്നോ ഏതൊക്കെ ഉപകരണങ്ങൾക്ക് ഈ പ്രശ്നമുണ്ടെന്നും ഉള്ള കാര്യം വ്യക്തമല്ലെങ്കിലും, പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ ശ്രമിക്കുന്നതായി ആപ്പിൾ പറഞ്ഞു.
പലപ്പോഴും അലാറം ശബ്ദിക്കുന്നത് കേൾക്കാത്തതിനാൽ സമയനിഷ്ട പാലിക്കാൻ സാധിക്കുന്നില്ലെന്ന് വിവിധ ഉപഭോക്താക്കൾ വീഡിയോയിലൂടെ പറഞ്ഞു. ചിലസമയങ്ങളിൽ അലാറം ഓഫ് ചെയ്താലും പിന്നെയും ശബ്ദിക്കുന്നതായും ഉപഭോക്താക്കൾ പരാതി ഉന്നയിക്കുന്നുണ്ട്.
ടെക് ബ്ലോഗുകളിലും സാമൂഹ്യമാധ്യമങ്ങളിലും പലരും ഇക്കാര്യം പരാതിപ്പെടുന്നുണ്ട്. ഇത് മൂലം തങ്ങളുടെ നിത്യേനയുള്ള ഷെഡ്യൂളില്‍ കാലതാമസം ഉണ്ടാകുന്നതായും ഇവര്‍ പരിഭവിക്കുന്നു.
സമാനമായ പ്രശ്നം നേരിടുന്നുണ്ടെങ്കിൽ ഐഫോണുകളിലെ രണ്ട് ക്രമീകരണങ്ങൾ പരിശോധിക്കുന്നത് നല്ലതാണെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. ഒന്ന് സെറ്റിങ്സിൽ സൗണ്ട് & ഹാപ്റ്റിക്സ് എന്നതിന് കീഴിലുള്ള റിംഗ്ടോണും അലേർട്ടുകളുടെ വോളിയം സ്ലൈഡർ ഓണാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക