ജനപ്രിയ താരജോഡികളാണ് സൂര്യയും ജ്യോതികയും. സിനിമയിലും ജീവിതത്തിലും നായകനും നായികയുമായ ഇരുവരും 18 വർഷങ്ങൾക്ക് മുമ്പാണ് ഒരു ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ചത്. വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന് ഇടക്കിടെ അഭ്യൂഹങ്ങൾ പ്രചരിക്കാറുണ്ട്. മലയാളി സംവിധായിക അഞ്ജലി മേനോന്റെ ആദ്യ തമിഴ് ചിത്രത്തിൽ ഇരുവരും ഒന്നിക്കുന്നു എന്നും റൂമറുകളുണ്ട്. ഈ വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ജ്യോതിക.
താനും സൂര്യയും ഒരു സിനിമയിൽ വീണ്ടും ഒന്നിക്കാനുള്ള പദ്ധതിയിലാണെന്നും ജ്യോതിക പറഞ്ഞു. വിവിധ സിനിമാപ്രവർത്തകരിൽ നിന്ന് തിരക്കഥകൾ കേൾക്കുന്നുണ്ടെന്നും ജ്യോതിക പറഞ്ഞു.
‘ശൈത്താൻ’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി പിങ്ക്വില്ലയക്ക് നൽകിയ അഭിമുഖത്തിലാണ് ജ്യോതിക ഇരുവരും ഒന്നിക്കുന്നതിനെ കുറിച്ച് മനസുതുറന്നത്. അഞ്ജലി മേനോന്റെ സംവിധാനത്തിൽ സിനിമ ചെയ്യുന്നു എന്നത് വെറു കിംവദന്തി മാത്രമാണെന്നും ഇതുവരെ അത്തരമൊരു സിനിമ തീരുമാനം ആയിട്ടില്ലെന്നും ജ്യോതിക പറഞ്ഞു.
ജ്യോതികയും സൂര്യയും ഇതുവരെ ഏഴു ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചു. പോവെല്ലം കേട്ടുപാർ, ഉയിരിലെ കലന്തത്ത്, കാക്ക കാക്ക, പേരഴകൻ, മായാവി, ജൂണർ ആർ, സില്ലുനി ഒരു കാതൽ തുടങ്ങിയവായാണ് ഈ ചിത്രങ്ങൾ. 2006ലാണ് സൂര്യയും ജ്യോതികയും വിവാഹം കഴിക്കുന്നത്. വിവഹ ശേഷം, അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത ജ്യോതിക, 2015-ൽ 36 വയതിനിലെ എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക