പഞ്ചസാരയ്ക്ക് പകരമായി തീര്‍ച്ചയായും നിങ്ങള്‍ക്ക് തേൻ ഉപയോഗിക്കാം. മധുരത്തിന് പകരം എന്ന രീതിയില്‍ മാത്രമല്ല, ഒരുപാട് ഗുണം ഇതിലുണ്ട്. അവ കൂടി അറിയൂ…
ഒന്ന്…
ഓരോ ഭക്ഷണപദാര്‍ത്ഥത്തിലെയും മധുരത്തിന്റെ അളവിനെ സൂചിപ്പിക്കുന്നതാണ് അതിന്റെ ‘ഗ്ലൈസമിക് സൂചിക’. തേനിന് പഞ്ചസാരയെ വെച്ച് നോക്കുമ്പോൾ താഴ്ന്ന ഗ്ലൈസമിക് സൂചികയാണുള്ളത്. അതായത് മധുരം ഒഴിവാക്കണമെന്നുള്ളവര്‍ക്ക് ഉപയോഗിക്കാൻ സുരക്ഷിതം എന്നര്‍ത്ഥം.
രണ്ട്…
ധാരാളം പോഷകങ്ങളാല്‍ സമ്പന്നമായ ഒന്നാണ് തേൻ. വൈറ്റമിനുകള്‍, ആന്റി-ഓക്സിഡന്റുകള്‍, ധാതുക്കള്‍, അമിനോ ആസിഡ്സ്, വിവിധ എൻസൈമുകള്‍ എന്നിങ്ങനെ നമ്മുടെ ആരോഗ്യത്തെ പല തരത്തിൽ പോസിറ്റീവായി സ്വാധീനിക്കുന്ന ഒരുപാട് ഘടകങ്ങളുടെ സ്രോതസാണ് തേൻ.
മൂന്ന്…
പഞ്ചസാരയെ അപേക്ഷിച്ച് പെട്ടെന്ന് ദഹിക്കുന്ന ഒന്നാണ് തേനാണ്. ഇതും ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
നാല്…
പഞ്ചസാരയെ താരതമ്യപ്പെടുത്തുമ്പോള്‍ കലോറി കുറവാണെന്നത് തേനിനെ തടി കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും ധൈര്യമായി ഉപയോഗിക്കാവുന്ന ഒന്നാക്കി മാറ്റും. അതുകൊണ്ട് ചായയിലും ജ്യൂസുകളിലുമെല്ലാം പഞ്ചസാര ചേര്‍ക്കുന്നതിന് പകരം തേൻ ചേര്‍ത്ത് കഴിക്കാവുന്നതാണ്.
അഞ്ച്…
പ്രൃതിദത്തമായ ‘എനര്‍ജി ബൂസ്റ്റര്‍’ അഥവാ ഉന്മേഷം പകരാൻ സഹായകമായ വിഭവമാണ് തേൻ. ഇതും നമുക്ക് ഏറെ സുരക്ഷിതത്വവും സന്തോഷവും അനുഭവപ്പെടുത്തുന്നൊരു സവിശേഷതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക