ബ്യൂണസ് ഐറിസ്: അർജൻ്റീനയിൽ ഒമ്പത് കോടി വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന അതിഭീമൻ ദിനോസറിന്റെ ഫോസിൽ കണ്ടെത്തി.ഹിന്ദു ദേവനായ ശിവന്റെ പേരാണ് ദിനോസറിന് ശാസ്ത്രജ്ഞർ നൽകിയത്. സംഹാരത്തിന്റെ ദൈവമായതിനാലാണ് ശിവന്റെ പേര് നൽകിയതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.മുഴുവൻ പേര് ബസ്തിങ്ഗോറിടൈറ്റാൻ ശിവ എന്നാണ്. ഇവയുടെ ആനിമേഷൻ വീഡിയോയും പുറത്തിറക്കി.ഈ ദിനോസറിന് 30 മീറ്ററ് നീളവും 74 ടൺ ഭാരവുമുള്ളതായി 2023 ഡിസംബർ 18-ന് ആക്ട പാലിയൻ്റോളജിക്ക പോളോണിക് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് കരുതപ്പെടുന്നു.
ടൈറ്റനോസറിന്റെ ഏറ്റവും വലിയ ഇനത്തെയാണ് കണ്ടെത്തിയതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.അർജന്റീനയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ന്യൂക്വൻ പ്രവിശ്യയിൽ നിന്നാണ്. 90 ദശലക്ഷം വഫോസിലുകൾ ലഭിച്ചത്ർഷങ്ങൾക്ക് മുമ്പ് ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ ഭൂമിയിൽ ജീവിച്ചിരുന്നുവെന്നാണ് നിഗമനം. ഇതുവരെ കണ്ടെത്തിയതിൽ നിന്ന് ഏറ്റവും വലിയ ജീവികളിൽ ഒന്നാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ ദിനോസർ അർജൻ്റീനോസോറസിന്റെ ഭാരം 77 ടണ്ണായിരുന്നു. മാനുവൽ ബസ്റ്റിങ്കോറി എന്ന കർഷകനാണ് 2000-ൽ ന്യൂക്വൻ പ്രവിശ്യയിലെ തന്റെ കൃഷി ഭൂമിയിൽ നിന്ന് ശിവയുടെ ആദ്യത്തെ ഭീമാകാരമായ ഫോസിൽ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക