ഗ്രീൻ പീസ് അഥവാ പച്ചപ്പട്ടാണിക്ക് നിരവധി ഗുണങ്ങൾ ഉണ്ട്. ഭക്ഷണത്തിൽ പതിവായി ഫ്രഷ് ഗ്രീൻ പീസ് ഉൾപ്പെടുത്തുന്നത് ആരോഗ്യഗുണങ്ങളേകും. 100 ഗ്രാം ഗ്രീൻ പീസിൽ 78 കാലറി മാത്രമേ ഉള്ളു. അന്നജം, ഭക്ഷ്യനാരുകൾ, വൈറ്റമിൻ സി, പ്രോട്ടീൻ എന്നിവയും ചെറിയ അളവിൽ കൊഴുപ്പും, വൈറ്റമിൻ എ, മഗ്നീഷ്യം എന്നിവയും ഗ്രീൻപീസിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ പതിവായി ഗ്രീൻ പീസ് ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.
ശരീരഭാരം കുറയ്ക്കുന്നു: പ്രോട്ടീന്റെയും ഫൈബറിന്റെയും മികച്ച ഉറവിടമാണ് ഗ്രീൻപീസ്. ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരഭാരം നിയന്ത്രിച്ച് നിർത്താനും ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം: ആന്റിഓക്സിഡന്റുകൾ, മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം ഇവ ഗ്രീൻപീസിൽ അടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മർദം നിയന്ത്രിക്കുകയും ഹൃദയാരോഗ്യം പകരുകയും ചെയ്യുന്നു. കൊഴുപ്പ് വളരെ കുറവായ ഗ്രീൻപീസ് കൊളസ്ട്രോൾ കൂട്ടുകയും ഇല്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താനും ഗ്രീൻപീസ് സഹായിക്കും. ഹൃദയസംബന്ധമായ രോഗങ്ങൾ വരാതെ തടയുകയും ചെയ്യും.
പ്രതിരോധശക്തിക്ക്: ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന പോഷകമാണ് വൈറ്റമിൻ സി. ഗ്രീൻപീസിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗങ്ങളകറ്റി ആരോഗ്യമേകുന്നു.
പ്രോട്ടീനുകളാൽ സമ്പന്നം: ഗ്രീൻപീസ് പ്രോട്ടീൻ അഥവാ മാംസ്യത്തിന്റെ ഉറവിടമാണ്. ഇത് ശരീരഭാരം നിയന്ത്രിക്കാനും കൂടുതൽ കാലറി അകത്താക്കുന്നത് തടയാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക