സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കടലാക്രമണം ശക്തമാകുന്നു. തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപം പൂത്തുറയില്‍ കടലാക്രമണം ഉണ്ടായി. ശക്തമായ തിരമാലയാണ് ഇവിടെ അനുഭവപ്പെടുന്നത്. കടല്‍ റോഡിലേയ്ക്ക് കയറി. മൂന്നു വീടുകളിലുള്ള ആളുകളെ ഒഴിപ്പിച്ചു. ഇവരെ ബന്ധുവീടുകളിലേക്കാണ് മാറ്റിയത്. ഒരു വീടിന് കേടുപാട് പറ്റിയിരുന്നു.
മുതലപ്പൊഴിയിലും തിരമാല ശക്തമായതോടെ വീടുകളിലേക്ക് വെള്ളം കയറുകയാണ്. കഴിഞ്ഞ ദിവസം രാത്രി തന്നെ പല വീടുകളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു. പല വീട്ടിലെ കട്ടിലുകളും ഇലക്ട്രോണിക് സാധനങ്ങളും വെള്ളത്തിലായി. മുന്നറിയിപ്പ് നല്കിയിരുന്നതിനാൽ പലരും ജാഗ്രത പാലിച്ചതിനാൽ വലിയ അപകടം ഒഴിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയെ അപേക്ഷിച്ച് ഇന്ന് തിരമാല കുറവാണെങ്കിലും വീടുകളിലേക്കും മറ്റും വെള്ളം കയറുന്നുണ്ട്.
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38°C വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും (സാധാരണയെക്കാള്‍ 2 – 4°C കൂടുതല്‍) രേഖപ്പെടുത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനിടെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക