കരളിന്റെ ആരോഗ്യത്തെ മദ്യം മോശമായി ബാധിക്കും എന്ന് എല്ലാവര്ക്കും അറിയാം. അതുപോലെ കരളിന്റെ ആരോഗ്യത്തെ മറ്റ് ചില ഭക്ഷണങ്ങളും മോശമാക്കും. കരളിന്റെ ആരോഗ്യത്തിനായി അത്തരത്തില്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം….
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍
കരളിന്റെ ആരോഗ്യത്തെ ബാധിക്കാനും, നോൺ ആൽക്കഹോളിക് ഫാറ്റി ലിവര്‍ രോഗ സാധ്യത കൂട്ടാനും പഞ്ചസാരയുടെ അമിത ഉപയോഗം കാരണമാകും.അതിനാല്‍ ഡയറ്റില്‍ നിന്നും പഞ്ചസാര അമിതമായി അടങ്ങിയ ഭക്ഷണങ്ങള്‍, ഫ്രൂട്ട് ജ്യൂസുകള്‍, സോഡ, കുക്കീസ് തുടങ്ങിയവ ഒഴിവാക്കുക. കൃത്രിമ മധുരം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുക. ഇതും കരളിന്റെ ആരോഗ്യത്തെ നശിപ്പിക്കും.
കാര്‍ബോഹൈട്രേറ്റ്
അമിതമായി കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ വൈറ്റ് ബ്രെഡ്, പാസ്ത, ചോറ് തുടങ്ങിയവയുടെ ഉപഭോഗവും പരിമിതപ്പെടുത്തുക.
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍
കലോറിയും ഫാറ്റും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളില്‍ കൂടതലാണ്. ഇവ കരളിന്റെ ആരോഗ്യത്തിന് നല്ലതല്ല.
സംസ്കരിച്ച ഭക്ഷണങ്ങള്‍
ഇവയിലെ അമിത കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാനും ഫാറ്റി ലിവര്‍ രോഗ സാധ്യത കൂടാനും കാരണമാകും. അതിനാല്‍ സംസ്കരിച്ച ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കാൻ ശ്രമിക്കുക.
റെഡ് മീറ്റ്
കരളില്‍ ഇവയിലെ കൊഴുപ്പും അടിഞ്ഞുകൂടാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ ചുവന്ന മാംസം അമിതമായി കഴിക്കുന്നതും ഒഴിവാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക