വാശിയേറിയ വനിത ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഒക്ടോബറിൽ ആരംഭിക്കും. ഇന്ത്യയടക്കം 10 ടീമുകൾ അണി നിരക്കുന്ന ലോകകപ്പ് മത്സരം ഒക്ടോബർ 3 മുതൽ ഒക്ടോബർ 20 വരെയാണ് നടക്കുക. ഇത്തവണത്തെ ലോകകപ്പ് മത്സരത്തിന് ബംഗ്ലാദേശാണ് ആതിഥേയത്വം വഹിക്കുന്നത്.
ആകെ 23 മത്സരങ്ങൾ ഉള്ള ലോകകപ്പിൽ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. ഒക്ടോബർ നാലിന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെയും ഒക്ടോബർ ആറിന് നടക്കുന്ന മത്സരത്തിൽ പാക്കിസ്ഥാനെയും നേരിടും.
വനിത ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ആറു തവണ ജേതാക്കളായ ഓസ്ട്രേലിയ ഇന്ത്യ ഉൾപ്പെട്ട എ ഗ്രൂപ്പിൽ ആണ് ഉൾപ്പെട്ടിട്ടുള്ളത്. ഒക്ടോബർ 17, 18 തീയതികളിൽ സെമി ഫൈനൽ മത്സരത്തിനു ശേഷം ഒക്ടോബർ 20 ന് ധാക്കയിൽ വച്ചാണ് ഫൈനൽ മത്സരം നടക്കുക.
ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് ടീമുകൾ അടങ്ങുന്നതാണ് ബി ഗ്രൂപ്പ്. എ ഗ്രൂപ്പിലും ബി ഗ്രൂപ്പിലും യോഗ്യത നേടിവരുന്ന ടീമാണ് അവസാനത്തേത്. രണ്ട് ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാർ തമ്മിലാണ് ഒക്ടോബർ 17, 18 തീയതികളിൽ നടക്കുന്ന സെമി മത്സരത്തിൽ ഏറ്റുമുട്ടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക