ഇന്ത്യൻ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളിൽ മായം അടങ്ങിയിട്ടുണ്ടെന്ന് ആഗോള തലത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയിലെ കറി പൗഡറുകളും മറ്റു സുഗന്ധ വ്യഞ്ജന മിശ്രിതങ്ങളും നിർമ്മിക്കുന്ന എല്ലാ കമ്പനികളിലും പരിശോധനയ്ക്കും ടെസ്റ്റിംഗിനും ഉത്തരവിട്ടിരിക്കുകയാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം.
മായം ചേർക്കുന്നതിനെ പറ്റിയുള്ള ആശങ്കകൾ വർധിക്കുമ്പോൾ നിങ്ങളുടെ അടുക്കളയിലെ സുഗന്ധവ്യഞ്ജന മിശ്രിതങ്ങളിലും കറിപൗഡറുകളും ശുദ്ധമാണോ അതോ മായം അടങ്ങിയിട്ടുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയും? അതിനായുള്ള ചില പൊടികൈകൾ പരിചയപ്പെടാം
- നിങ്ങളുടെ കൈപ്പത്തികൾക്കിടയിൽ ഒരു നുള്ള് മുളകുപൊടി വെള്ളത്തിൽ കലർത്തി തടവുക. ടെക്സ്ചർ തരികളായി തോന്നുന്നുവെങ്കിൽ, മുളക് പൊടിയിൽ ഇഷ്ടിക പൊടി കലർന്നിരിക്കാമെന്ന് ഇത് സൂചിപ്പിക്കുന്നു.
- മുളക് പൊടി ചെറിയ അളവിൽ വെള്ളത്തിൽ കലർത്തി തടവുമ്പോൾ അൽപ്പം സോപ്പ് ടെക്സ്ചർ ലഭിക്കുകയാണെങ്കിൽ, അതിൽ സോപ്പ്സ്റ്റോൺ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്.
മുളകുപൊടി പതിവിലും കൂടുതൽ നിറമുള്ളതും ഇരുണ്ടതുമായി കാണപ്പെടുകയാണെങ്കിൽ, അതിൽ ഒരു സിന്തറ്റിക് നിറം ഉണ്ടാകാൻ സാധ്യതയുണ്ട്. - ഒരോ ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ മുളകുപൊടിയും മഞ്ഞളും കലർത്തുക. നിങ്ങളുടെ മുളകുപൊടി മായം ചേർക്കാത്തതാണെങ്കിൽ, അത് ഗ്ലാസിന്റെ അടിയിലേക്ക് താഴുകയും, മായം ചേർത്ത മസാലപ്പൊടി പൊങ്ങിക്കിടക്കാൻ തുടങ്ങുകയും ചെയ്യും.
- മഞ്ഞൾ ശുദ്ധമാണെങ്കിൽ അത് അടിയിലേക്ക് താഴും, അതേസമയം മായം കലർന്ന മഞ്ഞൾ പൊങ്ങിക്കിടക്കും, കൂടാതെ വെള്ളത്തിന് മഞ്ഞനിറമാവുകയും ചെയ്യും.
- ഉപ്പിൽ മായം ചേർന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ അത് വെള്ളത്തിൽ ലയിപ്പിക്കുക. ഉപ്പ് തരികളായി വെള്ളത്തിൽ പൊങ്ങി കിടന്നാലോ പൂർണമായി ലയിച്ചില്ലെങ്കിലോ അതിൽ മായം അടങ്ങിയിട്ടുണ്ടെന്ന് മനസിലാക്കാം.
- ജീരകത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ, ഒരു പിടി എടുത്ത് തടവി നോക്കുക. അവ കറുത്തതായി മാറുകയാണെങ്കിൽ, ജീരകത്തിൽ മായം കലർന്നിരിക്കാൻ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക