സച്ചിന് ടെന്‍ഡുല്‍ക്കറിനെതിരെ പരാതിയുമായി അയല്ക്കാരന്. ബാന്ദ്രയിലുള്ള സച്ചിന്റെ വീട്ടില്‍ നിന്ന് രാത്രികാലങ്ങളില്‍ അസഹനീയമായ ഒച്ചപ്പാടുണ്ടാകുന്നുവെന്നാണ് ദിലീപ് ഡിസൂസയെന്നയാളുടെ പരാതി. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് ഇക്കാര്യം അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.
Dear @sachin_rt, it's nearly 9pm and the cement mixer that's been outside your Bandra home all day making a loud noise is still there, still making a loud noise.
Please could you ask the people working on your home to stick to reasonable hours? Thank you so much.— Dilip D'Souza (@DeathEndsFun) May 5, 2024
രാത്രി കാലങ്ങളില്‍ സച്ചിന്റെ വീടിന് മുന്നില്‍ സിമന്റ് കുഴയ്ക്കുന്ന യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നുവെന്നും ഇതില്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നുമാണ് ദിലീപ് ഉന്നയിക്കുന്ന പരാതി. മാന്യമായും ന്യായമായുമുള്ള സമയത്ത് യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ സച്ചിന് ഇടപെട്ട് നിര്‍ദേശിക്കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം.
‘പ്രിയപ്പെട്ട സച്ചിന്, സമയം രാത്രി 9 മണിയായെന്നും ബാന്ദ്രയിലെ വീടിന് മുന്നില്‍ സിമെന്റ് മിക്സെര്‍ പ്രവര്‍ത്തിക്കുകയാണെന്നും അത് വലിയ ശബ്ദമുണ്ടാക്കുകയാണെന്നും അയല്‍വാസി എക്സില്‍ കുറിച്ചു. പണിക്കാരോട് ന്യായമായ സമയത്ത് ജോലി ചെയ്യാന്‍ പറയാമോയെന്നും എക്സില്‍ ചോദിക്കുന്നുണ്ട്’.
എന്നാല്‍ ഡിസൂസ ചീപ്പ് പബ്ലിസിറ്റിയാണ് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞ് ട്രോളുകളും കമന്റുകളുമായി ആളുകളെത്തി. സച്ചിനെ ടാഗ് ചെയ്യുന്നതിനുപകരം അദ്ദേഹം തന്റെ ട്വീറ്റിൽ മുംബൈ പോലീസിനെയോ ബിഎംസിയെയോ ടാഗ് ചെയ്യണമായിരുന്നുവെന്ന് ചിലർ പറഞ്ഞു. നഗരത്തിൽ രാത്രി 10 മണി വരെ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദനീയമാണെന്ന് ചിലർ ചൂണ്ടിക്കാട്ടി.’എന്താണ് പ്രശ്നം? നിങ്ങൾ മുമ്പ് ഒരു വീട് പണിതിട്ടില്ലേ? അല്പം കരുണ കാണിക്കൂ മനുഷ്യാ എന്നിങ്ങനെ നീളുന്നു കമന്റുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക