നിഖില്‍ സിദ്ധാര്‍ഥ നായകനായി വരാനിരിക്കുന്ന പുതിയ സിനിമയാണ് സ്വയംഭൂ. കാര്‍ത്തികേയ എന്ന പാൻ ഇന്ത്യൻ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് നിഖില്‍ സിദ്ധാര്‍ഥ എന്നതിനാല്‍ സ്വയംഭൂ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. നിഖിൽ ഒരു ഇതിഹാസ യോദ്ധാവായിട്ടാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സ്വയംഭൂവിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്.
സംയുക്തയും നഭ നടേഷും നായികമാരാകുന്ന ചിത്രത്തിന്റെ സംവിധാനം ചെയ്തിരിക്കുന്നത് ഭരത് കൃഷ്ണമാചാരി ആണ്. സ്വയംഭൂവിലെ പ്രധാനപ്പെട്ട ആക്ഷൻ രംഗങ്ങളാണ് നിലവില്‍ ചിത്രീകരിക്കുന്നത്. വിയറ്റ്നാമീസ് ഫൈറ്റേർസടക്കം 700 കലാകാരൻമാര് ചിത്രത്തിലെ ആക്ഷൻ രംഗത്ത് എത്തുന്നുണ്ട്. ഇതിന്റെ ബജറ്റ് എട്ട് കോടിയും ചിത്രത്തിന്റെ പിആർഒ ശബരിയുമാണ്.
നിഖില്‍ സിദ്ധാര്‍ഥ നായകനായി ഏറ്റവും അവസാനം റിലീസ് ചെയ്ത ചിത്രം ‘സ്പൈ’യാണ്. സംവിധാനം ഗാരി ബിഎച്ചാണ്. നിഖില്‍ സിദ്ധാര്ഥയ്ക്കു പുറമേ ‘സ്പൈ’ സിനിമയില്‍ ഐശ്വര്യ മേനോൻ, അഭിനവ്, സന്യ താക്കൂര്‍, ആര്യൻ രാജേഷ്, മകരന്ദ് ദേശ്പാണ്ഡേ, രവി വര്‍മ, സച്ചിൻ ഖേഡെകര്‍, സുരേഷ് ദയാനന്ദ് റെഡ്ഡി, നിതിൻ മേഹ്ത, ജിഷു സെൻഗുപ്ത, പ്രിഷ സിംഗ് എന്നിവര്‍ക്കൊപ്പം അതിഥി വേഷത്തിൽ റാണ ദഗുബാട്ടിയും എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക