ഒരുപാട് ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് ലിച്ചി പഴം. ഇതിൽ നിരവധി ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. അതായത് ഫിനോളിക് സംയുക്തങ്ങൾ ഇതിൽ ഒരുപാടുണ്ട്. ആൻജിയോടെൻസിൻ കൺവെർട്ടിംഗ് എൻസൈം (ACE) എന്ന എൻസൈമിന്റെ ഉത്പാദനം നിർത്തി രക്തസമ്മർദ്ദം കുറയ്ക്കാൻ ഈ സംയുക്തങ്ങൾ സഹായകമാണ്. ഇത് കൂടാതെ, അവയുടെ ആന്റിഓക്സിഡന്റുകൾക്ക് ചീത്ത കൊളസ്ട്രോളായ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീന്റെ (LDL) അളവ് കുറയ്ക്കാനും, ഇതിനൊപ്പം ശരീരത്തിൽ നല്ല കൊളസ്ട്രോളിന്റെ, ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്റെ അളവ് വർദ്ധിപ്പിക്കാനുമുള്ള കഴിവുണ്ട്.
മധുരമുള്ള ഈ പള്‍പ്പി പഴം കഴിക്കാനും രസമാണ്. ലിച്ചി പഴത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ലത് അതിലെ ഉയര്‍ന്ന ജലാംശമാണ്. ഇത് നിങ്ങള്‍ക്ക് കഴിക്കാൻ പറ്റുന്ന മികച്ച വേനല്‍ക്കാല പഴമാണ്.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയത്
ലിച്ചിയിലെ ഏറ്റവും സമൃദ്ധമായ വിറ്റാമിനുകളില്‍ ഒന്നാണ് വിറ്റാമിന്‍ സി. വിദഗ്ധർ പറയുന്നത് അനുസരിച്ച്, പ്രതിദിന വിറ്റാമിന്‍ സി ഉപഭോഗത്തിന്റെ 9% ലിച്ചി പഴം നിങ്ങള്‍ക്ക് നല്കുന്നു. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പ്രകാരം, വിറ്റാമിന്‍ സി കഴിക്കുന്നത് സ്ട്രോക്ക് സാധ്യത 42% കുറയ്ക്കുമെന്നാണ്.
രോഗപ്രതിരോധശേഷി
ശക്തമായ രോഗപ്രതിരോധ സംവിധാനം നിങ്ങളെ രോഗങ്ങളില്‍ നിന്ന് മാറ്റിനിർത്താൻ സഹായിക്കുന്നു. ലിച്ചി പഴം കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഈ രുചികരമായ പഴത്തില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഒരു അത്ഭുതകരമായ പ്രതിരോധശേഷി ബൂസ്റ്ററാണ്.
ആന്റിഓക്സിഡന്റുകള്‍ അടങ്ങിയത്
മറ്റ് പല പഴങ്ങളേക്കാളും ലിച്ചികളില്‍ ഉയര്‍ന്ന അളവില്‍ പോളിഫെനോള്‍ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ക്യാന്‍സര്‍, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്ന എപ്പികാടെച്ചിന്റെ കലവറയാണ് ലിച്ചി.
പ്രതികരിക്കാൻ ഇവിടെ എഴുതുക