പാഷൻഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം…
ഒന്ന്…
വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ ഉൾപ്പെടുന്ന പാഷൻഫ്രൂട്ട് ദിവസേന കഴിക്കുന്നത് ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വളരെ മികച്ചതാണ്.
രണ്ട്…
ഗ്ലൈസെമിക് ഇൻഡക്സ് കുറവായ, നാരുകൾ ധാരാളം അടങ്ങിയ ഇവ പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന മികച്ച പഴമാണ്.
മൂന്ന്…
കലോറി വർധിപ്പിക്കാതെ തന്നെ വയർ നിറഞ്ഞതായി തോന്നിക്കുന്ന ‘പെക്റ്റിൻ’ എന്നയിനം നാരും പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. നാരുകള്‍ അടങ്ങിയ പാഷൻ ഫ്രൂട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും.
നാല്…
പൊട്ടാസ്യം ധാരാളമായി കാണപ്പെടുന്നതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പാഷൻഫ്രൂട്ട് സഹായിക്കുന്നു. ഒപ്പം കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഈ പഴം സഹായിക്കും.
അഞ്ച്…
നാരുകൾ അടങ്ങിയ പാഷൻഫ്രൂട്ട് ദഹനത്തിനും ഉത്തമമാണ്. മലബന്ധം തടയാനും പാഷന് ഫ്രൂട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ആറ്…
മഗ്നീഷ്യം, കാത്സ്യം, അയേൺ, ഫോസ്ഫറസ് എന്നിവയെല്ലാം പാഷന്‍ഫ്രൂട്ടില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ എല്ലുകളുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. സ്ട്രെസ് കുറയ്ക്കാനും ഉത്ക്കണ്ഠ അകറ്റാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക