താനൊരു സിംഗിൾ മദർ ആണെന്നും കൂടുതൽ ശക്തയാകുക എന്നത് മാത്രമായിരുന്നു തനിക്കു മുന്നിലുണ്ടായിരുന്ന ഏക വഴി എന്നും നടി ഭാമ. മകൾക്കൊപ്പം ഉള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ടാണ് നടി താനൊരു സിംഗിൾ മദർ ആണ് എന്ന് വെളിപ്പെടുത്തലുമായി എത്തിയത്.
സിംഗിൾ മദർ ആകുന്നതുവരെ ഞാൻ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു എന്നാണ് ഭാമ പറഞ്ഞത്. അടുത്തിടെ തന്റെ പേരിനൊപ്പം ഉള്ള ഭർത്താവിന്റെ പേര് താരം ഒഴിവാക്കിയതും ഭർത്താവിനൊപ്പം ഉള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കിയതും ഭാമയും ഭർത്താവ് അരുണും വേർപിരിഞ്ഞു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
എന്നാൽ വിവാഹമോചനത്തെക്കുറിച്ച് ഒരുതരത്തിലും പ്രതികരിക്കാൻ ഭാമയോ ഭർത്താവോ തയ്യാറായിരുന്നില്ല. ഭാമയും അരുണും 2020 ജനുവരിയിലാണ് വിവാഹിതരായത്. ഇരുവർക്കും ഗൗരി എന്നൊരു മകൾ കൂടിയുണ്ട്. വിവാഹശേഷം അഭിനയരംഗത്ത് നിന്നും വിട്ടുനിന്ന ഭാമ ഭർത്താവിനും കുഞ്ഞിനും ഒപ്പം ഉള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ടായിരുന്നു.
മകൾ ജനിച്ച് മാസങ്ങൾക്ക് ശേഷമാണ് തനിക്കൊരു മകൾ പിറന്ന വിവരം ഭാമ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഭാമയുടെ സമൂഹമാധ്യമങ്ങളിൽ നിന്ന് ഭർത്താവിനൊപ്പം ഉള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം അപ്രത്യക്ഷമായതും പേരിനൊപ്പം ഉള്ള ഭർത്താവിന്റെ പേര് ഭാമ നീക്കം ചെയ്തതും എല്ലാം ആരാധകരിൽ സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയായാണ് താരം താനൊരു സിംഗിൾ മദർ ആണെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക