ആരോഗ്യവും, യുവത്വവും, ചുറുചുറുക്കും എക്കാലവും നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ട ചില മാർഗങ്ങൾ അറിഞ്ഞിരിക്കാം…
- ധാരാളം വെള്ളം കുടിക്കുക: ഇത് ചർമ്മത്തിൽ ജലാംശത്തെ നിലനിര്‍ത്തി ശരീരത്തില്‍ ചുളിവുകള്‍ വരാതെ സഹായിക്കും. എട്ട് മുതല്‍ പത്ത് വരെ ഗ്ലാസ് വെള്ളമെങ്കിലും ദിവസം കുടിച്ചിരിക്കണം. തിളപ്പിച്ച വെള്ളമാണ് ഏറ്റവും അനുയോജ്യമായത്. കോള, ചായ, കോഫി, മദ്യം എന്നിവ ശരീരത്തിന്റെ ആരോഗ്യത്തെ ഇല്ലാതാക്കും. എന്നാല്‍ പച്ചവെള്ളം നമ്മുടെ ശരീരത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും എന്ന് മനസിലാക്കുക.
- പ്രകൃതിക്ക് അനുയോജ്യമായ ഭക്ഷണം: പഴങ്ങള്‍, പച്ചക്കറികള്‍, എന്നിവ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുക. വേവിക്കാതെ കഴിക്കാന്‍ കഴിയുന്ന എല്ലാം ആ രീതിയില്‍ തന്നെ കഴിക്കാൻ ശ്രമിക്കുക. ഇത് ആകെ ഭക്ഷണത്തിന്റെ 50% എങ്കിലും ആകുന്ന രീതിയില്‍ വേണം ക്രമീകരിക്കാൻ.
- പ്രോട്ടീന്‍ സമ്പന്നമായ ആഹാരം ശീലമാക്കുക: ശരീരത്തിന്റെ നിര്‍മ്മാണ പ്രക്രിയയില്‍ പ്രോട്ടീനുകള്‍ക്ക് വലിയ പങ്ക് ഉണ്ട്. അതിനാല്‍ ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അളവ് വർധിപ്പിക്കുക. ഇത് ആരോഗ്യമുള്ള ചര്‍മ്മത്തിനും മറ്റ് ശരീര കലകള്‍ക്കും സഹായകരമാണ്.
- യോഗ പരിശീലിക്കുക: ആരോഗ്യത്തിന്റെ ഏറ്റവും വലിയ പ്രതികൂല ഘടകം വ്യായാമം ഇല്ലായ്മയാണ്. യോഗയിലെ ചലനങ്ങള്‍ ശാരീരികവും മാനസികവുമായി ഏറെ ഗുണം ചെയ്യുന്നതാണ്. ഇവ മസ്സിലുകള്‍ക്ക് ഉണര്‍വ്വും, രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ധ്യാനവും മനസിന് ഉണർവ് ലഭിക്കാൻ നല്ലതാണ്. അല്പസമയം നടക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.
- നല്ല ഉറക്കം ഉറപ്പുവരുത്തുക: ആരോഗ്യവും നല്ല ഉറക്കവും തമ്മില്‍ നല്ല ബന്ധമുണ്ട്. മതിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ശരീരത്തെയും, തൊലിയെയും, മാനസികനിലയെയും ബാധിക്കും. നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുന്നത് ആരോഗ്യകരമായ ശീലമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക