കർണ്ണാടകയിലെ തുംകൂർ ജില്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീനി എന്ന സ്ഥാപനത്തിന്റെ പുതിയ ഉത്പന്നം ഇനി വിപണിയിലേക്ക്. ചിക്കി എന്ന ബ്രാൻഡിൽ കപ്പലണ്ടി മിട്ടായി ഇനി ജനങ്ങളിലേക്ക് എത്തുകയാണ്.
ആരോഗ്യവും രുചിയും ഒരുപോലെ പ്രദാനം ചെയ്യുന്ന ചിക്കിയുടെ പാക്കിങ്ങും കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്നതാണ്.
ഒപ്പം ഏറ്റവും വൃത്തിയുള്ള അന്തരീക്ഷത്തിൽ മെഷീനിന്റെയും തൊഴിലാളികളുടെയും സഹായത്തോടെ മികച്ച രീതിയിൽ ആണ് ഉത്പന്നത്തിന്റെ നിർമ്മാണം. നിരവധി പേർക്ക് തൊഴിൽ എന്ന ലക്ഷ്യത്തിലൂന്നിയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.
കൂടാതെ ജീനി മില്ലറ്റ് പൗഡർ, ജീനി മിൽക്ക് പൗഡർ, ഇഡലി പൗഡർ, ചപ്പാത്തി പൗഡർ, ദോശ പൗഡർ തുടങ്ങി നിരവധി ഉത്പന്നങ്ങൾ ഇതിനോടകം തന്നെ ജീനി നിർമ്മിക്കുന്നുണ്ട്.
ജീനി മാനേജിങ് ഡയറക്ടർ ദിലീപ് കുമാർ, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ജിമ്മി ജോസഫ് എന്നിവർ ഉദ്ഘാടന ചടങ്ങിന് നേതൃത്വം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക