സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. 99.69 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. വിജയശതമാനത്തിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് നേരിയ കുറവ് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ ജില്ല കോട്ടയം ആണ്.
ഏറ്റവും കുറവ് വിജയശതമാനം നേടിയ ജില്ല തിരുവനന്തപുരം ആണ്. 71,831 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3,227 പേർ അധികമായി ഫുൾ എ പ്ലസ് കരസ്ഥമാക്കി. ഏറ്റവും കൂടുതൽ പേർ എ പ്ലസിന് അർഹമായ ജില്ല മലപ്പുറം ആണ്. 4,25,563 പേർ ഉന്നത വിദ്യാഭ്യാസ യോഗ്യത നേടി. 99.8% ആണ് ടി എച്ച് എസ് എസ് എൽ സി വിജയശതമാനം.
ഔദ്യോഗിക ഫലപ്രഖ്യാപനം പൂർത്തിയായ ശേഷം വൈകിട്ട് 4 മണി മുതൽ ഫലം വെബ്സൈറ്റുകളിലൂടെ അറിയാൻ സാധിക്കും. www.prd.kerala.gov.in ,www.result.kerala.gov.in , www.examresults.kerala.gov.in , www.sslcexam.kerala.gov.in , www.results.kite.kerala.gov.in , www.pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്കിയാല് ഉടന്‍ വിശദമായ ഫലം ലഭിക്കും.
ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കു കൂടുന്നതിനനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ PRD Live ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
2023-24 അക്കാദമിക വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും നാളെ വൈകിട്ട് 3 മണിക്ക് നടത്തും
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം www.keralaresults.nic.in , www.vhse.kerala.gov.in , www.results.kite.kerala.gov.in , www.prd.kerala.gov.in , www.examresults.kerala.gov.in , www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക