തിയേറ്ററിൽ നിറഞ്ഞോടുന്ന ഫഹദ് ഫാസിൽ ചിത്രം ‘ആവേശം’ ഒടിടിയിൽ നാളെ എത്തുകയാണ്. തിയേറ്ററിൽ എത്തി 29-ാം ദിവസമാണ്സ ർപ്രൈസ് ആയി ചിത്രം പെട്ടെന്ന് ഒടിടിയിൽ എത്തുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് നടക്കുക.
ഒടിടി റൈറ്റ്സിലൂടെ ചിത്രം നേടിയ തുക സംബന്ധിച്ചുള്ള അനൗദ്യോഗിക റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡീലുകളിലൊന്നാണ് ആവേശത്തിന്റെ കാര്യത്തില്‍ നടന്നതെന്നാണ് വിവരം. ഒടിടി റൈറ്റ്സ് വില്‍പ്പനയിലൂടെ ചിത്രം 35 കോടി നേടിയതായി പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന് ജിത്തു മാധവന് സംവിധാനം ചെയ്ത ചിത്രമാണ് ‘ആവേശം’. സുഷിന് ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിര്‍വഹിച്ചത്. അതേസമയം, ജിത്തു മാധവന് ചിത്രം കേരളാ ബോക്സ് ഓഫീസിലും പുതു റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. ആഗോളതലത്തില്‍ ആവേശം 150 കോടി ക്ലബില്‍ ഇടം നേടിയിട്ടുണ്ട്.
ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന് ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ആവേശം അന്‍വര്‍ റഷീദ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിര്‍വഹിക്കുന്നത്. നിര്‍മാണത്തില്‍ നസ്രിയ നസീമും പങ്കാളിയാകുന്നു. വരികള്‍ വിനായക് ശശികുമാറാണ് എഴുതുന്നത്. സ്നേക്ക് പ്ലാന്റ് എന്നിവരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക