പോഷകസമ്പന്നമായ ഒരു ധാന്യമാണ് ബാർലി. ചൈന, കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലെല്ലാം ഇതവരുടെ ദൈനംദിന ഭക്ഷണശീലത്തിന്റെ ഭാഗമായ ഒന്നാണ്. ചൂടിനെ ചെറുക്കുന്ന മികച്ച ധാന്യമാണ് ബാർലി. ചൂടിനെ അകറ്റുന്നതിനൊപ്പം സമ്മർദ്ദത്തെ പമ്പ കടത്താനും ബാർലി ചായ ബെസ്റ്റാണ്. മുഗിച്ച എന്നാണതിനെ വിളിക്കുന്ന പേര്.
ആൻ്റി ഓക്സിഡന്റുകളുടെ കലവറയാണ് ബാർലി. രോഗങ്ങളിൽ നിന്ന് സംരക്ഷണമേകാനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ബാർലി ചായയ്ക്ക് സാധിക്കും. രക്തത്തെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു, ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നു, ഉറക്ക കുറവ് പരിഹരിക്കുന്നു എന്നിവയെല്ലാം ബാർലി ചായയുടെ ഗുണങ്ങൾ ആണ്.
പല്ലുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ബാർലി ടീയിൽ നിറഞ്ഞിരിക്കുന്നു. ഓറൽ സ്ട്രെപ്റ്റോകോക്കസ് എന്നു വിളിക്കുന്ന ഒരു തരം ബാക്ടീരിയകൾ പല്ലിൽ പറ്റിപ്പിടിച്ചിരുന്നുകൊണ്ട് പല്ലിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നതിന് കാരണമാകുന്നു. ബാർലി ചായയുടെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഈ ബാക്ടീരിയകളുടെ പ്രജനനത്തെ തടയുകയും ദന്ത ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
ആയുർവേദ വിധിക പ്രകാരം ജലദോഷത്തിന്റെയും ചുമയുടെയും ലക്ഷണങ്ങളെ ലഘൂകരിക്കുന്നതിനുള്ള ഒരു മികച്ച വിഭവമാണ് ബാർലി ചായ. യഥാർത്ഥത്തിൽ പനി ഉള്ളപ്പോൾ പോലും ഇത് വേഗത്തിൽ സുഖപ്പെടാനായി കഴിക്കാൻ ഏറ്റവും മികച്ച ഒന്നാണിത്.
കഫക്കെട്ട്, ബ്രോങ്കൈറ്റിസ്, ആസ്ത്മ, എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ആവശ്യകമായ പോഷകങ്ങൾ ഇത് ശരീരത്തിന് നൽകുന്നു. രോഗത്തിൽ നിന്ന് വേഗത്തിൽ ആശ്വാസം നൽകാൻ ഇത് സഹായിക്കും. നിങ്ങൾക്ക് തൊണ്ടവേദനയുള്ളപ്പോൾ എളുപ്പത്തിൽ സുഖപ്പെടുത്താനായി എല്ലാ ദിവസവും 2 കപ്പ് ബാർലി ചായ കുടിക്കുക.
വറുത്ത് പൊടിച്ച ബാർലിയാണ് ചായ ഉണ്ടാക്കാൻ വേണ്ടത്. തിളിച്ച വെള്ളത്തിൽ 10 മിനിറ്റ് ബാർലി കുതിർത്തുക. ശേഷം അരിച്ചെടുത്ത് കുടിക്കാവുന്നതാണ്. നാരങ്ങാ നീരും തേനും ആവശ്യമെങ്കിൽ ചേർക്കാം. ബാർലി ടീ ബാഗും വിപണിയിൽ ലഭ്യമാണ്. ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശത്തോടെ മാത്രം ഇവ ശീലമാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക